HOME » NEWS » Sports » INDIAS ATHLETIC COACH NIKOLAI SNESAREV FOUND DEAD IN HOSTEL ROOM AR

Shocking | ഇന്ത്യയുടെ അത്ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ടോക്യോ ഒളിംപിക്സിന് മുന്നോടിയായി ഇന്ത്യയുടെ അത്ലറ്റിക് ടീമിനെ സജ്ജമാക്കുന്ന തിരക്കിലായിരുന്നു സ്നെസറേവ്

News18 Malayalam | news18-malayalam
Updated: March 5, 2021, 9:52 PM IST
Shocking | ഇന്ത്യയുടെ അത്ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Nikolai Snesarev
  • Share this:
പട്യാല: ഇന്ത്യയുടെ ദേശീയ അത്ലറ്റിക് ടീം കോച്ച് നിക്കോളായ് സ്നെസറേവിനെ (72) മരിച്ച നിലയിൽ കണ്ടെത്തി. പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് സ്നെസറേവിന്‍റെ മൃതദേഹം കണ്ടത്. ഇന്ന് നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീ 3യിൽ പങ്കെടുക്കാൻ എൻ ഐ എസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട്സ്) എത്തിയതായിരുന്നു അദ്ദേഹം.

ടോക്യോ ഒളിംപിക്സിന് മുന്നോടിയായി ഇന്ത്യയുടെ അത്ലറ്റിക് ടീമിനെ സജ്ജമാക്കുന്ന തിരക്കിലായിരുന്നു സ്നെസറേവ്. മാർച്ച് രണ്ടിനാണ് നിക്കോളായ് സ്നെസറേവ് ഇന്ത്യയിലെത്തിയത്. ടോക്യോ ​ഗെയിംസിനുള്ള താരങ്ങളെ പരിശീലിപ്പിക്കുകയായിരുന്നു നിക്കോളായ്. എൻ ഐ എസിൽ എത്തിയിട്ടും മുൻ നിശ്ചയപ്രകാരം തീരുമാനിച്ച ടീം യോഗത്തിന് വരാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറി അകത്തു നിന്നു പൂട്ടിയ നിലയിൽ കണ്ടത്. വാതിൽ തകർന്നു അകത്തുകയറിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ നിക്കോളായ് സ്നെസറേവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് എൻ ഐ എസ്സിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിനു ശേഷം പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടത്തിനായി പട്യാല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നിക്കോളായ് സ്നെസറേവിന്‍റെ മരണ കാരണം വ്യക്തമല്ലെന്നാണ് വിവരം. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള വിദഗ്ദ്ധ പരിശോധനകളിലൂടെ മാത്രമെ മരണ കാരണം എന്തെന്ന് അറിയാനാകൂ.

Updating...
Published by: Anuraj GR
First published: March 5, 2021, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories