HOME » NEWS » Sports » INDIAS DOMESTIC CRICKET SYSTEM IS MUCH BETTER THAN PAKISTAN SAYS FORMER PLAYER SAR

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്ഥാനേക്കാൾ വളരെ മികച്ചത്, പ്രശംസയുമായി അടുത്ത പാക് താരം

'ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ കൂടുതലാണ്. എന്നാല്‍ പാകിസ്ഥാനിലെ ആഭ്യന്തര താരങ്ങള്‍ക്ക് ഈ പരിഗണനയൊന്നും കിട്ടുന്നില്ല'

News18 Malayalam | news18-malayalam
Updated: June 7, 2021, 10:16 PM IST
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്ഥാനേക്കാൾ വളരെ മികച്ചത്, പ്രശംസയുമായി അടുത്ത പാക് താരം
Indian Team
  • Share this:
ലോകക്രിക്കറ്റിൽ മൂന്നു ഫോർമാറ്റുകളിലും മുൻ നിരയിലാണ് നിലവിൽ ഇന്ത്യൻ ടീം. ബി സി സി ഐയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റിന് നൽകി വരുന്ന പരിഗണനയുടെയും കരുതലിന്റെയും ഫലമാണ് ഇന്ത്യയുടെ ഈ വിജയങ്ങൾക്ക് പിന്നിൽ. ഇന്ത്യക്ക് ഇപ്പോൾ മൂന്ന് ഫോർമാറ്റിലും മികച്ച പരിചയസമ്പത്തുണ്ട്. മികച്ച റിസ്റ്റ് സ്പിന്നര്‍മാരും, ഫാസ്റ്റ് ബോളര്‍മാരും, ഡെത്ത് ബോളര്‍മാരും, ആക്രമണോത്സുകമായ ബാറ്റിംഗ് ലൈനപ്പുമുള്ള അവര്‍ എല്ലാ മേഖലകളും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് ഇന്ത്യൻ ടീം.

ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പര ഉള്ളതിനാൽ ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യൻ ടീം അവിടെയാകും. അതിനിടയിൽ ജൂലൈയിൽ ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയിൽ പര്യടനത്തിനൊരുങ്ങുകയാണ്. ക്രിക്കറ്റിലേക്ക് യുവതാരങ്ങളെ വാർത്തെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പരിശ്രമത്തിന് കയ്യടിയുമായി ഒട്ടേറെ ക്രിക്കറ്റ് പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണം മികച്ച ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്ദുര്‍ റഹ്മാന്‍.

'ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്ഥാനെക്കാള്‍ വളരെ മികച്ചതാണ്. അവരുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ വളരെ ഉയരത്തിലാണ്. യുവതാരങ്ങളോടുള്ള അവരുടെ മനോഭാവം മികച്ചതാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ കൂടുതലാണ്. എന്നാല്‍ പാകിസ്ഥാനിലെ ആഭ്യന്തര താരങ്ങള്‍ക്ക് ഈ പരിഗണനയൊന്നും കിട്ടുന്നില്ല. പാകിസ്ഥാന്റെ ആഭ്യന്തര മത്സരങ്ങളുടെ ഘടന മാറണമെന്നാണ് കരുതുന്നത്. പി സി ബി ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെയാണ് ആഭ്യന്തര ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ പരിഗണിക്കുന്നത്. വിവിധ അക്കാദമികളിയിലായി പരിശീലനം നടത്തിയ താരങ്ങളുടെ അവസ്ഥ എന്താകും? അവര്‍ എവിടെയാണ്?'- അബ്ദുര്‍ റഹ്മാന്‍ ക്രിക്കറ്റ് പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

Also Read- WTC Final | ഇന്ത്യ ശക്തർ; പക്ഷേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലൻഡിനാകും; പ്രവചനവുമായി യുവരാജ് സിങ്

മുൻ പാകിസ്ഥാൻ സ്റ്റാർ ബൗളറായ മുഹമ്മദ് ആമിറും പാകിസ്താന്റെ ക്രിക്കറ്റ് ടീം സെലക്‌ഷനെതിരെ തുറന്നടിച്ചുകൊണ്ട് ഈയിടെ രംഗത്തെത്തിയിരുന്നു. താരം ബി സി സി ഐയുടെ ഇന്ത്യൻ ടീം സെലക്ഷനെ പ്രശംസിക്കുകയും ചെയ്തു. ഇപ്പോൾ പാകിസ്ഥാൻ ടീമിലേക്ക് പരിഗണിക്കുന്ന യുവതാരങ്ങൾ സാങ്കേതികപരമായി പല കുറവുകൾ ഉള്ളവരാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പ് ഇവര്‍ നടത്തിയിട്ടുണ്ടാവില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകളെ പാകിസ്ഥാൻ മാതൃകയാക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.

News summary: Former Pak spinner Abdur Rehman says that Indian cricket system is much better than Pakistan.
Published by: Anuraj GR
First published: June 7, 2021, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories