അഡ്ലെയ്ഡ്: പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. 2008 ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് പിന്നീട് ഒരിക്കല്‍പ്പോലും ഓസീസില്‍ ടെസ്റ്റ് ജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഓസീസ് മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുന്നതും ചരിത്രത്തില്‍ ഇതാദ്യമായാണ്. ഓസീസ് മണ്ണിലെ ഇന്ത്യയുടെ ആറാമത്തെ മാത്രം ജയവുമാണ് ഇന്ന് നേടിയത്. 2008 ല്‍ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചത് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലായിരുന്നു. അതിനു മുന്നേ ഒരു ജയം സ്വന്തമാക്കിയത് 2003 ല്‍ അഡ്ലെയ്ഡില്വെച്ച് തന്നെയാണ് അന്നത്തെ പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു അത്. നാല് വിക്കറ്റിനായിരുന്നു ദ്രാവിഡും അജിത് അഗാക്കറും നയിച്ച ഇന്ത്യ അന്ന് വിജയിച്ചത്. Also Read: അഡ്ലെയ്ഡില് ഇന്ത്യ; ആദ്യ ടെസ്റ്റ് സ്വന്തമാക്കിയത് 31 റണ്‍സിന്
1981 ലെ പരമ്പരയില്‍ മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഗവാസ്കറും സംഘവും ജയിച്ചത് 59 റണ്‍സിനായിരുന്നു. 1978 ല്‍ സിഡ്നിയില്‍ നടന്ന നാലാം മത്സരത്തില്‍ ഇന്നിങ്ങ്സിനും രണ്ട് റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഓസീസില്‍ ആദ്യ ജയം നേടുന്നത് 1977 ല്‍ മെല്‍ബണില്‍ വെച്ചായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ 222 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. കോഹ്ലിയും സംഘവും ഓസീസിലെത്തി പരമ്പരയിലെ ആദ്യ മത്സരം തന്നെ ജയിച്ച് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. അതേസയമം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസീസ് ടീമിന് ഒരുവര്‍ഷത്തിനുശേഷവും മികച്ച ടീമായി മാറാന്‍ കഴിഞ്ഞില്ലെന്നതാണ് ഈ മത്സരവും തെളിയിക്കുന്നത്. Dont Miss: മൈതാനത്ത് ചുവടുവെച്ച് കോഹ്ലി; കൈയ്യടിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ബാറ്റിങ്ങ് നിര പാടെ തകര്‍ന്ന ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്ങ്സില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1- 0 ത്തിനു മുന്നിലെത്താനും കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.