നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs SA |ഒമിക്രോണ്‍ ഭീഷണി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി

    IND vs SA |ഒമിക്രോണ്‍ ഭീഷണി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി

    ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്.

    സൗരവ് ഗാംഗുലി

    സൗരവ് ഗാംഗുലി

    • Share this:
      കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെ(India) സൗത്ത് ആഫ്രിക്കന്‍ പര്യടനവും (South Africa Tour) ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly).

      ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കുമോ എന്ന ആശങ്ക നിലനില്‍ക്കവേയാണ് ഗാംഗുലിയുടെ പ്രതികരണം. 'നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ല. തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. അതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും. കളിക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന. അതിനായി സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം.'- ഗാംഗുലി പറഞ്ഞു.

      ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ 8, 9 തിയതികളിലായിട്ടാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക. ഏഴ് ആഴ്ച നീളുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഡിസംബര്‍ 17 ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20കളും കളിക്കും. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്.

      Virat Kohli |'ആത്മാവും ഹൃദയവും നല്‍കി കളിക്കും'; ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലി

      ഐപിഎല്‍ അടുത്ത സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ കൂടിയായ വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. അടുത്ത സീസണില്‍ ഹൃദയവും ആത്മാവും നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി.

      ടീമില്‍ നിലനിര്‍ത്തിയതിന് പിന്നാലെയാണ് കോഹ്ലിയുടെ പ്രതികരണം. 15 കോടി രൂപയ്ക്കാണ് കോഹ്ലിയെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. മെഗാ താര ലേലത്തിലേക്ക് ഫ്രാഞ്ചൈസിയുടെ പക്കലുള്ള തുക കൂട്ടുന്നതിനായാണ് കോഹ്ലി പ്രതിഫലം കുറച്ചിരിക്കുന്നത്.

      കഴിഞ്ഞ സീസണോടെ കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 'ആ യാത്ര തുടരുകയാണ്. എന്നെ ആര്‍സിബി നിലനിര്‍ത്തി. ഇത് സംബന്ധിച്ച് അവര്‍ എന്നെ സമീപിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ എനിക്കുണ്ടായില്ല. മനോഹരമായ യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം. മൂന്ന് വര്‍ഷം കൂടി ഫ്രാഞ്ചൈസിക്കൊപ്പം എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഏറ്റവും മികച്ചത് ഇതുവരെ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അടുത്ത സീസണിലേക്കായി ഇറങ്ങുമ്പോള്‍ ഒരു സ്പെഷ്യല്‍ ഫീലിങ്ങും ഉള്ളില്‍ വരുന്നുണ്ട്,'- കോഹ്ലി പറഞ്ഞു.

      2008 മുതല്‍ ബാംഗ്ലൂരിന്റെ ഭാഗമാണ് കോഹ്ലി. 6283 റണ്‍സാണ് ഐപിഎല്ലില്‍ നിന്നായി കോഹ്ലി നേടിയത്. 2016ലെ സ്വപ്ന തുല്യമായ സീസണില്‍ 973 റണ്‍സ് കോഹ്ലി പോക്കറ്റിലാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീട നേട്ടം എന്നത് കോഹ്ലിക്ക് കിട്ടാക്കനി തന്നെയായി തുടരുകയാണ്.
      Published by:Sarath Mohanan
      First published: