• HOME
  • »
  • NEWS
  • »
  • sports
  • »
  • INDIAS TRIUMPHANT JOURNEY WITH A HIGH MEDAL TALLY AT THE SHOOTING WORLD CUP INT NAV

ISSF Shooting World Cup | ഷൂട്ടിങ് ലോകകപ്പിൽ ഉയർന്ന മെഡൽ നേട്ടവുമായി ഇന്ത്യയുടെ ജൈത്രയാത്ര

രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാൾ ബഹുദൂരം മുന്നിലായാണ് ഇന്ത്യ തങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്

shooting India 25 m pistol

shooting India 25 m pistol

  • Share this:
    ന്യൂഡൽഹി: ഐ എസ് എസ് എഫ്  ഷൂട്ടിങ് ലോകകപ്പിൽ 15 സ്വർണ്ണം അടക്കം 30 മെഡലുകൾ നേടി ഇന്ത്യയുടെ പടയോട്ടം. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാൾ ബഹുദൂരം മുന്നിലായാണ് ഇന്ത്യ തങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്. 15 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.

    രണ്ടാം സ്ഥാനത്തുള്ള അമേരിക്കക്ക് ആകെ എട്ട് മെഡലുകളാണ് സ്വന്തമായിട്ടുള്ളത്. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും എന്നിങ്ങനെയാണ് അമേരിക്കയുടെ സമ്പാദ്യം. രണ്ട് സ്വര്‍ണ്ണവും രണ്ട് വെങ്കലവുമുള്ള ഇറ്റലിയും രണ്ട് സ്വര്‍ണ്ണവും ഒരു വെങ്കലവുമുള്ള ഡെന്മാര്‍ക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഒരു സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമുള്ള പോളണ്ടാണ് അഞ്ചാം സ്ഥാനത്ത്.

    ടോക്കിയോ ഒളിമ്പിക്സിന് മുമ്പുള്ള അവസാനത്തെ പ്രധാന ചാമ്പ്യൻഷിപ്പായിരുന്നു ഇത്. അവസാന ദിനം പുരുഷൻമാരുടെ ട്രാപ്പ് ടീം വിഭാഗത്തിൽ ഷോട്ട്ഗൺ ഷൂട്ടർമാരായ പൃഥ്വിരാജ് തോൺഡായ്മാൻ, ലക്ഷയ് ഷിയോറൻ, കൈനൻ ചെനായ് സഖ്യം സ്വർണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം 15 ആയത്.

    അതിനുമുമ്പ്, വനിതകളുടെ ട്രാപ്പ് ടീം ഫൈനലിൽ ശ്രേയസി സിങ്, രാജേശ്വരി കുമാരി, മനീഷ കീർ സഖ്യം കസാഖിസ്ഥാനെ 6-0ന് തോൽപ്പിച്ച് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.

    വനിതകളുടെ 25 മീ പിസ്റ്റ്ൽ ഇനത്തിൽ ആണ് ഇന്ത്യ പോഡിയത്തിലെ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത്. ചരിത്രത്തിൽ ആദ്യമായി ആണ് ഇന്ത്യയുടെ മൂന്ന് ഷൂട്ടർമാരും ഒരുമിച്ച് പോഡിയത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കുന്നത്.

    ചിങ്കി യാദവ് സ്വർണവും രാഹി സർണോബത് വെള്ളിയും മനു ഭകർ വെങ്കലവും നേടി. മൂവരും ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

    ചിങ്കിയും രാഹിയും തമ്മിൽ നടന്ന ഷൂട്ട് ഓഫിൽ നിന്നാണ് സ്വർണം - വെള്ളി മെഡലുകൾ ആരു നേടുമെന്ന് തീരുമാനം ആയത്. ഫൈനൽ മത്സരത്തിൽ ഇരുവരും തമ്മിൽ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. തങ്ങളുടെ റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഇരുവരും 32 പോയിന്‍റ് വീതം നേടി ഒപ്പത്തിനൊപ്പം ആയിരുന്നു. പിന്നീട് നടന്ന ഷൂട്ട് ഓഫിൽ ചിങ്കി ടാർഗറ്റിൽ അഞ്ചിൽ നാല് ഷോട്ട് കൊള്ളിച്ചപ്പോൾ രാഹിക്ക് മൂന്നെണ്ണം മാത്രമേ കൊള്ളിക്കാൻ പറ്റിയള്ളൂ.

    നേരത്തെ, മറ്റൊരു ഷൂട്ട് ഓഫ് മത്സരത്തിന് ശേഷം ആണ് വെങ്കല മെഡൽ മത്സര ജേതാവിനെ തീരുമാനിച്ചത്. ഷൂട്ട് ഓഫിൽ ഇരുവരും അഞ്ചിൽ നാല് തവണ ടാർഗറ്റിൽ തങ്ങളുടെ ഷോട്ട് കൊള്ളിച്ചു. പക്ഷേ മൊത്തം സ്കോർ എടുത്ത് നോക്കിയപ്പോൾ 29-28 എന്ന നിലയിൽ രാഹി സ്വർണം വെള്ളി മെഡൽ മത്സരത്തിലേക്ക്
    യോഗ്യത നേടുകയായിരുന്നു. മനു ഭകറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    ലോകകപ്പിൽ ഒമ്പത് സ്വർണവും അഞ്ച് വീതം വെള്ളിയും വെങ്കലവും നേടി 19 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി ആറ് പോയിന്‍റുമായി യു എസ് രണ്ടാമതും രണ്ട് സ്വർണവും ഒരു വെങ്കലവും നേടി മൂന്ന് പോയിന്‍റുമായി ഡെന്മാർക്ക് മൂന്നാം സ്ഥാനത്തുമാണ്.

    Summary- India ended it's ISSF World Cup Shooting campaign with it's highest medal tally with 30 medals of which 15 were gold.
    Published by:Anuraj GR
    First published:
    )}