• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഫൈനലില്‍ കാലിടറി' ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി

അകാനെ യമാഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്

news18
Updated: July 21, 2019, 4:04 PM IST
'ഫൈനലില്‍ കാലിടറി' ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി
pv sindhu
news18
Updated: July 21, 2019, 4:04 PM IST
ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് തോല്‍വി. ജപ്പാന്റെ ലോക നാലാം നമ്പര്‍ താരം അകാനെ യമാഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ 15-21, 16-21. യമാഗുച്ചിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ താരത്തിന് സീസണിലെ തന്റെ ആദ്യ ഫൈനലില്‍ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ആദ്യ ഗെയിമില്‍ മികച്ച രീതിയില്‍ മുന്നേറിയ സിന്ധു 11-8 ന്റെ ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് തുടര്‍പിഴവുകള്‍ വരുത്തി ഗെയിം നഷ്ടപ്പെടുത്തുകയായിരുന്നു. തുടര്‍ച്ചായി ആറ് പോയിന്റുകള്‍ സിന്ധു നഷ്ടമാക്കിയതോടെ 14-18ന് യമാഗുച്ചി മുന്നിലെത്തുകയും 15- 21 ന് മത്സരം സ്വന്തമാക്കുകയും ചെയ്തു.

Also Read: ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ചു; ചട്ടലംഘനത്തിന് ഇന്ത്യൻ ടീമിലെ സീനിയർ താരം വെട്ടിൽ

രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച യമാഗുച്ചി സിന്ധുവിന് ഒരവസരവും നല്‍കാതെയാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ യമാഗുച്ചിയുമായി 14 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 ലും ജയം സിന്ധുവിനൊപ്പമായിരുന്നു.



സെമിയില്‍ ചൈനീസ് താരം ചെന്‍ യൂഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-19, 21-10) പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത്. ജപ്പാന്റെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-14, 21-7) പരാജയപ്പെടുത്തിയായിരുന്നു താരം സെമിയിലെത്തിയത്.

First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...