പരമ്പരയ്ക്ക് മുന്നേ ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിനു പരമ്പര നഷ്ടമായേക്കുമെന്ന് ശാസ്ത്രി

News18 Malayalam
Updated: November 18, 2018, 9:33 PM IST
പരമ്പരയ്ക്ക് മുന്നേ ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിനു പരമ്പര നഷ്ടമായേക്കുമെന്ന് ശാസ്ത്രി
  • Share this:
സിഡ്‌നി: ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരമ്പരയില്‍ മൂന്ന് ടി 20യും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. എന്നാല്‍ ഓസീസിനെതിരായ മത്സരങ്ങളില്‍ ഇന്ത്യക്ക് ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിഖ് പാണ്ഡ്യയുടെ സേവനം ലഭ്യമായേക്കില്ലെന്നാണ് പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത്.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ താരം ഓസീസിനെതിരെ കളിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച ആരംഭിക്കുന്ന പരമ്പരയും ഹര്‍ദ്ദിഖിന് നഷ്ടപ്പെട്ടേക്കാമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. 'ഹര്‍ദ്ദിഖ് പാണ്ഡ്യയ്ക്ക് പരമ്പര നഷ്ടമായേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിനെ ബാലന്‍സ് ചെയ്യുന്നതില്‍ പ്രധാന പങ്കുള്ള താരമാണ് പാണ്ഡ്യ. ബാറ്റ്‌സ്മാനായും ബൗളറായും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് അയാള്‍.' ശാസ്ത്രി ബ്രിസ്ബനില്‍ പറഞ്ഞു.

'കോഹ്‌ലിയോ എങ്കിലത് അത്ഭുതമായിരിക്കും'; 'യുദ്ധം' തുടങ്ങി, ആദ്യ 'വെടിപൊട്ടിച്ചത്' കമിന്‍സ്

അദ്ദേഹത്തിന്റെ പരിക്കിന്റെ സാഹചര്യത്തില്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ രണ്ട് തവണ ആലോചിച്ചിരുന്നെന്നും മികച്ച ബൗളറായ അദ്ദേഹത്തെ അധിക കാലം ടീമിന് മിസ് ചെയ്യാന്‍ കഴിയില്ലെന്നും ശാസ്ത്രി പറയുന്നു. ഓസീസ് പിച്ചുകളില്‍ ബൗള്‍ ചെയ്യുന്നത് ഫാസ്റ്റ് ബൗളേഴ്‌സ് ആസ്വദിക്കുന്നുണ്ടെന്നും മത്സരത്തിനു മുമ്പ് കായികക്ഷമതയുള്ള ടീമിനെ നിലനിര്‍ത്തേണ്ട ആവശ്യമുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍