ന്യൂഡല്‍ഹി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ വിക്കറ്റ് വേട്ടക്കരനായ കഗീസോ റബാഡയ്ക്ക് പരുക്ക്. പുറംവേദന അലട്ടുന്ന താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വജ്രായുധമായ താരത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നാട്ടിലേക്ക് തിരിച്ച് വിളിച്ചു.
ലോകകപ്പ് അടുത്തതിനാലാണ് താരത്തോട് തിരികെയെത്താന്‍ ദേശീയ ടീം നിര്‍ദേശിച്ചിരിക്കുന്നത്. സീസണില്‍ 12 മത്സരങ്ങളില്‍ കളത്തിലറങ്ങിയ താരം 25 വിക്കറ്റുകളാണ് വീഴ്ത്തിയത്. താരം മടങ്ങുന്നതോടെ രാജസ്ഥാന് റോയല്‍സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ റബാഡ ഇല്ലാതെയാകും ക്യാപിറ്റല്‍സ് കളത്തിലിറങ്ങുക.
Also Read: ഐപിഎല്ലില്‍ വീണ്ടും വാതുവെയ്പ്പ്; രണ്ട് പേര് അറസ്റ്റില്ബാംഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനിടെയായിരുന്നു റബാഡയെ പുറം വേദന അലട്ടുന്നത്. തുടര്‍ന്ന് ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല. പിന്നീട് താരത്തെ സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു.
റബാഡയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങ് നിരയ്ക്കേല്ക്കുന്ന കനത്ത തിരിച്ചടിയാകും അത്. നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ശക്തനായ ബൗളറാണ് കഗീസോ റബാഡ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.