HOME » NEWS » Sports » INJURIES FORCE PAUL COLLINGWOOD TO TAKE FIELD FOR

'ഇതാണ് മോനെ കോച്ച്' ഫീല്‍ഡ് ചെയ്യാന്‍ ആളില്ല വിരമിച്ച് എട്ടുവര്‍ഷത്തിനു ശേഷം കളത്തിലിറങ്ങി കോളിങ്‌വുഡ്

മാര്‍ക്ക് വുഡിന് പരിക്കേറ്റതോടെയാണ് കോളിങ്‌വുഡ് പകരക്കാരനായി കളത്തിലിറങ്ങിയത്.

news18
Updated: May 26, 2019, 2:42 PM IST
'ഇതാണ് മോനെ കോച്ച്' ഫീല്‍ഡ് ചെയ്യാന്‍ ആളില്ല വിരമിച്ച് എട്ടുവര്‍ഷത്തിനു ശേഷം കളത്തിലിറങ്ങി കോളിങ്‌വുഡ്
collingwood
  • News18
  • Last Updated: May 26, 2019, 2:42 PM IST
  • Share this:
ലണ്ടന്‍: ക്രിക്കറ്റില്‍ പരിശീലകര്‍ കളത്തിലിറങ്ങി കളിക്കുക അത്ര പതിവുള്ള കാഴ്ചയില്ല. വിലിധ ലീഗുകളിലും മറ്റും പരിശീലകര്‍ തന്നെ ടീമിനെ നയിക്കുകയും കളിക്കുകയും ചെയ്യാറുണ്ടെങ്കലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത് പതിവുള്ളതല്ല. എന്നാല്‍ കഴിഞ്ഞദിസം ഓസീസിനെതിരെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലീഷ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ഫീല്‍ഡിലിറങ്ങി വാര്‍ത്തകളില്‍ നിറയുകയാണ്.

എട്ടുവര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോള്‍ കോളിങ്‌വുഡാണ് കളത്തിലിറങ്ങി ശ്രദ്ധ നേടിയത്. മത്സരത്തിനിടെ ബൗളര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റതോടെയാണ് കോളിങ്‌വുഡ് പകരക്കാരനായി കളത്തിലിറങ്ങിയത്.

Also Read: ICC World Cup 2019 | ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

വുഡിന് തന്റെ നാലാം ഓവര്‍ എറിയുന്നതിനിടെയാണ് പരുക്കേല്‍ക്കുന്നത്. വുഡിനു പകരക്കാരനായി ജോഫ്ര ആര്‍ച്ചര്‍ കളത്തിലിറങ്ങിയെങ്കിലും താരത്തിനും പരുക്കേല്‍ക്കുകയായിരുന്നു. ഇതോടെ കോളിങ്വുഡിന് കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ പോള്‍ കോളിങ്വുഡ്. 2011 ല്‍ ആണ് ഏകദിന ടീമില്‍ നിന്ന് വിരമിക്കുന്നത്.

First published: May 26, 2019, 2:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories