HOME » NEWS » Sports » INJURY SCARE FOR VIJAY SHANKAR AHEAD OF INDIA VS NEW

പരിശീലനത്തിനിടെ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു പരുക്ക്; ലോകകപ്പ് ടീമിന് കനത്ത തിരിച്ചടി

ഇന്ന് മൂന്ന് മണിയ്ക്കാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം

news18
Updated: May 25, 2019, 11:43 AM IST
പരിശീലനത്തിനിടെ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു പരുക്ക്; ലോകകപ്പ് ടീമിന് കനത്ത തിരിച്ചടി
kohli shankar
  • News18
  • Last Updated: May 25, 2019, 11:43 AM IST
  • Share this:
ലണ്ടന്‍: ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരുക്ക്. പരിശീലനത്തിടെ ഖലീല്‍ അഹമ്മദിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താരത്തിന്റെ വലതു കൈയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.

പരുക്കേറ്റതിനെത്തുടര്‍ന്ന് വിജയ് പരിശീലനം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വിജയുടെ അഭാവം തിരിച്ചടിയായേക്കും. താരത്തിന്റെ പരുക്ക് സംബന്ധിച്ച് ബിസിസിഐ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Also Read: പാക് ജഴ്‌സിയിലെ ഏഴാം നമ്പറില്‍ 'ധോണി'; ആശ്ചര്യത്തോടെ കായികലോകം

ടീമിന് തലവേദനയായ നാലം നമ്പറിലേക്ക് പരിഗണിക്കുന്ന താരമാണ് വിജയ് ശങ്കര്‍. ഇന്ന് കളിക്കുകയാണെങ്കില്‍ വിജയ് നാലാം നമ്പറില്‍ ഇറങ്ങിയേക്കും. ശങ്കര്‍ ഇല്ലെങ്കില്‍ രാഹുലോ കാര്‍ത്തി ആകും നാലാം നമ്പറില്‍ ബാറ്റെടുക്കുക.

ഇന്ന് മൂന്ന് മണിയ്ക്കാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരാണ്.

First published: May 25, 2019, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories