ഇന്റർഫേസ് /വാർത്ത /Sports / 'മിന്നലായി ഛേത്രി' ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ രണ്ടുഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചുവന്ന് താജിക്കിസ്താന്‍

'മിന്നലായി ഛേത്രി' ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ രണ്ടുഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചുവന്ന് താജിക്കിസ്താന്‍

CHETHRI

CHETHRI

സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി രണ്ടുഗോളുകള്‍ നേടിയത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന്റെ ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നില്‍ നിന്ന ഇന്ത്യയെ രണ്ടാംപകുതിയില്‍ ഞെട്ടിച്ച് താജിക്കിസ്താന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി രണ്ടുഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലാണ് താജിക്കിസ്താന്‍ രണ്ടുഗോളുകളും മടക്കിയിരിക്കുന്നത്.

  ലാലിയന്‍ സുല ചാങ്‌തേയെ അസോറോവ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പനേങ്ക കിക്കിലൂടെ വലയിലെത്തിച്ചാണ് ഛേത്രി മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഇന്ത്യക്ക് ലീഡ് നല്‍കിയത്. ആദ്യ ഗോള്‍ വീണതിന്റെ അധിപത്യത്തോടെ കളിച്ച ഇന്ത്യ ഛേത്രിയിലൂടെ തന്നെ രണ്ടാം ഗോളും നേടി. 41 ാം മിനിറ്റില്‍ താജിക്കിസ്താന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.

  56ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ താജിക്കിസ്താന്‍ രണ്ടുമിനിറ്റുകള്‍ക്ക് പിന്നാലെ വീണ്ടും വലചലിപ്പിക്കുകയായിരുന്നു. 60 മിനിറ്റ് പിന്നിടുമ്പോള്‍ 2- 2 എന്ന നിലയിലാണ് മത്സരം പുരോഗമിക്കുന്നത്.

  First published:

  Tags: Football, Indian football, Indian football Team, Sunil chetri