ജലന്ധർ: കബഡി ടൂർണമെന്റിനിടെ (Kabaddi Tournament) രാജ്യാന്തര കബഡി താരം (Internationa Kabaddi Player) സന്ദീപ് നങ്കൽ (Sandeep Nangal) അക്രമികളുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറിലെ (Jalandhar) മല്ല്യാൻ ഗ്രാമത്തിലെ കബഡി കപ്പിനിടെയായിരുന്നു സംഭവം. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റതായാണ് റിപ്പോർട്ടുകൾ.
അക്രമത്തിൽ സന്ദീപ് മരിച്ചതായുള്ള വാർത്ത ജലന്ധർ റൂറൽ എസ്പി ലഖ്വീന്ദർ സിങ് സ്ഥിരീകരിച്ചു. വെടിയേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമി സംഘത്തിൽ 12 പേരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. താരത്തിനെതിരെ അക്രമികൾ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിവെയ്പ്പ് തുടങ്ങിയതിന് പിന്നാലെ ടൂർണമെന്റ് കാണാനായി എത്തിയവരെല്ലാം ചിതറിയോടുകയായിരുന്നു.
Also read-
Shocking | മത്സരം തോറ്റു; അണ്ടർ 11 ഫുട്ബോൾ താരങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ
10 വർഷത്തിലേറെയായി കബഡി മത്സരരംഗത്തെ സജീവ് താരമാണ് നങ്കൽ. പഞ്ചാബിന് പുറത്ത് അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ കബഡി ടൂർണമെന്റുകളിലും നങ്കൽ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയും സ്വന്തമായിരുന്ന താരം കളത്തിൽ അസാമാന്യ മികവാണ് പ്രകടിപ്പിച്ചിരുന്നത്. ഇക്കാരണത്താൽ ‘ഡയമണ്ട് താരം’ എന്ന വിളിപ്പേരിലും നങ്കൽ അറിയപ്പെട്ടിരുന്നു.
Arrest | ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ്ബുക്ക് (Facebook) പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് (Police) അറസ്റ്റ് ചെയ്തത്.
സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. പ്രതിക്കായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.
ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ രൂപികരിച്ചിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പികെ പത്മരാജനാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ടിഎം കശ്യപന്, ഗോപികുമാര്‍, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.