ഹസ്തദാനമില്ല; ആലിംഗനവും വേണ്ട; കോവിഡിന് ശേഷം ടെന്നീസ് രീതികൾ മാറും

കോർട്ടിന് പുറത്ത് മാസ്ക് നിർബന്ധമാണ്. മത്സരാർത്ഥികളും ഉദ്യോഗസ്ഥരും തമ്മിൽ കുറഞ്ഞത് രണ്ടടിയെങ്കിലും അകലം പാലിക്കണം

News18 Malayalam | news18-malayalam
Updated: May 2, 2020, 11:58 AM IST
ഹസ്തദാനമില്ല; ആലിംഗനവും വേണ്ട; കോവിഡിന് ശേഷം ടെന്നീസ് രീതികൾ മാറും
Tennis
  • Share this:
പാരീസ്: കോവിഡ് 19 ന് ശേഷമുള്ള ടെന്നീസ് കോർട്ടുകളിലെ രീതികളിൽ അൽപ്പം വ്യത്യാസമുണ്ടാകുമെന്ന് ടെന്നീസ് ഫെഡറേഷൻ. ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖയും ഫെഡറേഷൻ പുറത്തിറക്കി.

മാർഗനിർദേശങ്ങൾ പ്രാദേശിക-ദേശീയ മത്സരങ്ങളിലടക്കം ബാധകമാണ്. ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം നടക്കുന്ന മത്സരങ്ങൾ ഈ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം.

മത്സര വേദിയിൽ എത്തിയ ശേഷം വസ്ത്രം മാറാൻ അനുവാദമില്ല. മത്സരം കഴിഞ്ഞാൽ ഉടനടി വേദി വിട്ട് പോകണം. ലോക്കർ റൂമുകൾ ഉപയോഗിക്കാനോ ഡ്രസ്സിങ് റൂമിൽ കുളിയോ പാടില്ല.

കോർട്ടിന് പുറത്ത് മാസ്ക് നിർബന്ധമാണ്. മത്സരാർത്ഥികളും ഉദ്യോഗസ്ഥരും തമ്മിൽ കുറഞ്ഞത് രണ്ടടിയെങ്കിലും അകലം പാലിച്ച് വേണം ഇടപഴകാൻ.
BEST PERFORMING STORIES:തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ [NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ [NEWS]'5G നെറ്റ് വർക്ക് കൊറോണ വ്യാപനത്തിന് കാരണമാകും'; ഗൂഢാലോചന സിദ്ധാന്തക്കാരനെ ഫെയ്സ്ബുക്ക് പുറത്താക്കി [NEWS]

ടെന്നീസ് മത്സരങ്ങളിലെ പതിവ് രീതിയായ ഹസ്തദാനവും ആലിംഗനവും പാടില്ല. മാത്രമല്ല, ഓരോ താരങ്ങളും ടെന്നീസ് ബോളുകൾ പരസ്പരം കൈമാറാൻ പാടില്ല. അനുവദിച്ച ബോൾ സെറ്റ് മാത്രം ഉപയോഗിക്കണം. ബോളുകൾ മാത്രമല്ല, വാട്ടർബോട്ടിൽ റാക്കറ്റ് തുടങ്ങി യാതൊന്നും കൈമാറ്റം ചെയ്യരുത്.

ബോൾ എടുക്കാൻ നിൽക്കുന്ന കുട്ടികൾ റബ്ബർ ഗ്ലൗസുകൾ ധരിക്കണം. കളം മാറുമ്പോൾ താരങ്ങൾ നെറ്റിന്റെ എതിർവശങ്ങളിലൂടെ വേണം പോകാൻ

കാണികളുമായി ഫോട്ടോ എടുക്കുന്നതിനും ഓട്ടോഗ്രാഫ് നൽകുന്നതിനും വിലക്കുണ്ട്. ഡബിൾസ് മത്സരങ്ങൾ തത്കാലം വേണ്ട. ഇങ്ങനെ നീളുന്നു മാർഗനിർദേശങ്ങൾ.

നിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നടക്കേണ്ട എടിപി, ഡബ്ല്യൂടിഎ മത്സരങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്. ജുലൈയിലെങ്കിലും മത്സരങ്ങൾ നടത്താനാകുമെന്നാണ് ഫെഡറേഷൻ കരുതുന്നത്.
First published: May 2, 2020, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading