HOME » NEWS » Sports » INVESTIGATION AGAINST PSYCHOLOGIST AND NURSES IN DEATH OF FOOTBALL LEGEND MARADONA GH AR

മറഡോണയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് സംശയം; മനഃശാസ്ത്ര വിദഗ്ദ്ധനും, നഴ്സുമാർക്കുമെതിരെ അന്വേഷണം

തന്റെ അറുപതാം വയസ്സിൽ നിര്യാതനായ ഡീഗോ മറഡോണ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്

News18 Malayalam | news18-malayalam
Updated: February 10, 2021, 3:39 PM IST
മറഡോണയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് സംശയം; മനഃശാസ്ത്ര വിദഗ്ദ്ധനും, നഴ്സുമാർക്കുമെതിരെ അന്വേഷണം
Maradona
  • Share this:
ഫുട്ബോൾ ഇതിഹാസം ഡീയോ മറഡോണയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. താരത്തെ ചികിത്സിച്ച മനശാസ്ത്ര വിദഗ്ദ്ധനെയും, പരിചരിച്ച രണ്ട് നഴ്സുമാരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞ ഈ മു൯ അർജന്റീനിയ൯ താരത്തിന്റെ മരണം സംബന്ധിച്ച് നിലവിൽ എഫ്.ഐ.ആറൊന്നും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, മറഡോണയെ ലഹരി അഡിക്ഷനിൽ നിന്നും മോചിപ്പിക്കുകയായിരുന്നു തന്റെ ജോലിയെന്നും, അത് പൂർത്തിയാവുന്നതിനു മുന്പ് അദ്ദേഹം മരണപ്പെട്ടെന്നും താരത്തെ ചികിത്സിച്ച മനശാസ്ത്ര വിദഗ്ദ്ധനായ കാർലോസ് ദിയാസ് പറഞ്ഞു. അതിൽ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മരണത്തിൽ അസ്വാഭാവികതയുണ്ടായോ എന്ന അന്വേഷണത്തിന്റെ ഭാഗമായ നഴ്സ് ഗിസേല മാഡ്രിഡും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞു. അതേസമയം, അന്വേഷണം നേരിടുന്ന മൂന്നമാത്തെയാളായ റിക്കാർഡോ അൽമിറോണ് സിഎ൯എ൯ ചാനലിന്റെ ചോദ്യത്തോട് പ്രതികരിക്കാ൯ തയ്യാറായില്ല. ന്യറോ സർജനായ ലിയോപോൾഡോ ലൂഖ്, പ്രൈസാട്രിസ്റ്റായ അഗസ്റ്റീന കോസച്ചോവ് എന്നിവരെ ആദ്യ തന്നെ പോലീസ് അന്വേഷണം പരിധിയിൽ കൊണ്ടു വന്നിരുന്നു. ബ്യൂനസ് ഐറിസിലെ, സാ൯ ഇസിഡ്രോയിലെ അറ്റോണി ജനറലിന്റെ ഓഫീസാണ് മറഡോണയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കുന്നത്.

മറഡോണയെ ചികിത്സിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ച്ചയും ചെയ്തിട്ടില്ലെന്ന് ലൂഖ് നേരത്തെ തന്നെ ആണയിട്ടു പറഞ്ഞിട്ടുണ്ട്. ഡോക്ട്ടറെന്ന നിലക്ക് തനിക്കൊരു അനുഭവക്കുറവ് ഇല്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു. അതേ സമയം, ന്യൂറോ സർജന്റെ കൈവശം മറഡോണയുടെ  വ്യാജ ഒപ്പ് രേഖപ്പെടുത്തിയ രേഖകളുണ്ടെന്ന് സ്ഥിരീകരിച്ചു. അവ എന്തിന് ഉപയോഗിച്ചു എന്ന് വ്യക്തമല്ല. എന്നാൽ, മരണത്തിന് മുമ്പ് താരത്തിന്റ തലക്ക് സർജറി നടന്നപ്പോൾ ആശുപത്രിയിൽ നിന്ന് പഴയ ചികിത്സാ ഹിസ്റ്ററി പരിശോധിക്കാ൯ വേണ്ടിയാണ് ലൂഖ് ഈ വ്യാജ ഒപ്പിട്ട രേഖ ഉപയോഗിച്ചത് എന്നാണ് കരുതപ്പെടുന്നത്.

You May Also Like- Diego Maradona Passes Away|മറഡോണ കളിക്കളത്തിന് പുറത്തും വിപ്ലവകാരി

അന്വേഷണത്തിന്റെ ഭാഗമായ കോസച്ചേവും തെറ്റൊന്നും ചെയ്തില്ലെന്ന് ആവർത്തിച്ചു. ഒരു ആരോഗ്യ പ്രൊഫഷനൽ എന്ന നിലക്ക് തന്നാലാവുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വളരെ കൃത്യമായി ചെയ്തുവെന്ന പൂർണ വിശ്വാസമുണ്ട് കൊസച്ചേവിന്.

വരുന്ന 15 ദിവസത്തിനുള്ളിൽ താരത്തിലെ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന വിഷയം ചർച്ച ചെയ്യാ൯ ആരോഗ്യ വിദഗ്ധരുടെ ഒരു യോഗം വിളിച്ചു ചേർക്കാനിരിക്കുകയാണ് അറ്റോണി ജനറലിന്റെ ഓഫീസ്.

You may also like:'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്

തന്റെ അറുപതാം വയസ്സിൽ നിര്യാതനായ ഡീഗോ മറഡോണ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 1986 ൽ അർജന്റീനക്ക് ലോക കപ്പ് നേടിക്കൊടുത്തതോടെ അദ്ദേഹത്തിന്റെ പെരുമ കൂടി. മറഡോണയുടെ മരണത്തിന്റെ ശേഷം പ്രസിഡണ്ട് ആൽബർട്ടോ ഫെർണാണ്ടസ് രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു.
Published by: Anuraj GR
First published: February 10, 2021, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories