കളിയാക്കിയ ഇന്ത്യൻ ആരാധകനെ തല്ലാൻ ബാറ്റു എടുപ്പിച്ച് പാക് താരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1997 സെപ്റ്റംബർ 14 ന് സഹാറ കപ്പിന്റെ രണ്ടാം മത്സരത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെ, ഇന്ത്യ ബാറ്റു ചെയ്യുമ്പോൾ കാണികൾ പാകിസ്ഥാൻ കളിക്കാരെ കളിയാക്കിയിരുന്നു...

News18 Malayalam | news18-malayalam
Updated: August 1, 2020, 6:24 PM IST
കളിയാക്കിയ ഇന്ത്യൻ ആരാധകനെ തല്ലാൻ ബാറ്റു എടുപ്പിച്ച് പാക് താരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Sahara Cup 1997
  • Share this:
മുംബൈ: 1997 ൽ ടൊറന്റോയിൽ നടന്ന സഹാറ കപ്പിനിടെ പാക് താരം ഇന്ത്യൻ ആരാധകനെ ആക്രമിക്കാനായി ഡ്രസിങ് റൂമിൽനിന്ന് ബാറ്റ് എടുപ്പിക്കാൻ ശ്രിച്ചെന്ന് വെളിപ്പെടുത്തൽ. മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. മുൻ പാക് ക്യാപ്റ്റൻ കൂടിയായ ഇൻസമാം ഉൾ ഹഖിനെതിരെയാണ് ആരോപണം. ഗ്യാലറിയിലിരുന്ന കളിയാക്കിയ ആരാധകനെ ആക്രമിക്കാനാണ് ഇൻസമാം ഉൾ ഹഖ് തുനിഞ്ഞത്. ഈ സംഭവത്തെ തുടർന്ന് മത്സരം 40 മിനിട്ടോളം തടസപ്പെട്ടിരുന്നു. തുടർന്ന് ഇരു ക്യാപ്റ്റൻമാരും ഇടപെട്ട് ആരാധകരെ ശാന്തരാക്കിയശേഷമാണ് മത്സരം പുനരാരംഭിച്ചത്. കളിയിൽ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു.

1997 സെപ്റ്റംബർ 14 ന് സഹാറ കപ്പിന്റെ രണ്ടാം മത്സരത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെ, ഇന്ത്യ ബാറ്റു ചെയ്യുമ്പോൾ കാണികൾ പാകിസ്ഥാൻ കളിക്കാരെ, പ്രത്യേകിച്ച് ഇൻസമാം-ഉൽ-ഹഖിനെ കളിയാക്കിയിരുന്നു. ചീഞ്ഞു കൊഴുത്ത ഉരുളക്കിഴങ്ങ് എന്നു വിളിച്ചാൻ പാക് താരത്തെ കാണികൾ കളിയാക്കിയത്.

ഈ സംഭവത്തിനിടെ ടീമിലെ പന്ത്രണ്ടാമനോട് ഡ്രെസിങ് റൂമിൽനിന്ന് ഒരു ബാറ്റുകൊണ്ടുവരാൻ ഇൻസമാം ആവശ്യപ്പെട്ടതായാണ് കാംബ്ലി വെളിപ്പെടുത്തിയത്. ഇതു താൻ നേരിട്ടുകണ്ടതായും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്നു, പെട്ടെന്ന് ഇൻ‌സി [ഇൻ‌സമാം-ഉൽ-ഹഖ്] ഒരു ബാറ്റുകൊണ്ടുവരാൻ ആംഗ്യം കാണിക്കുന്നത് ഞങ്ങൾ കണ്ടു. ഇതിനുശേഷമാണ് ബാറ്റുമായി പാക് പന്ത്രണ്ടാമൻ ഗ്രൌണ്ടിലേക്ക് പോയത് ”കാംബ്ലി ദി ഗ്രേറ്റസ്റ്റ് എതിരാളി പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തി.

“പാക് ടീമിലെ പന്ത്രണ്ടാമൻ എന്തിനാണ് ഇൻസമാമിന് ബാറ്റു കൊണ്ടുപോകുന്നതെന്ന് ഞങ്ങൾ സംശയിച്ചു, പിന്നീട് കണ്ടത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇൻസമാമിന്‍റെ പ്രവർത്തി കണ്ട് ശരിക്കും അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടിപ്പോയി.”- കാംബ്ലി പറഞ്ഞു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
ഇൻസമാം പ്രകോപിതനായതിന്‍റെ കാരണം മറ്റൊന്നാണെന്നായിരുന്നു പിന്നീട് പാകം താരം വഖാർ യൂനിസ് പറഞ്ഞത്. അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഭാര്യയോട് ആരാധകർ അനുചിതമായ പരാമർശങ്ങൾ നടത്തിയതുകൊണ്ടാണ് ഇൻസമാം അങ്ങനെ പെരുമാറിയതെന്ന് വഖാർ യൂനിസ് കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന്‍റെ പേരിൽ ഇൻസാമിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അഞ്ചു മത്സരങ്ങൾ അടങ്ങിയ സഹാറകപ്പിൽ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.
Published by: Anuraj GR
First published: August 1, 2020, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading