ഇന്റർഫേസ് /വാർത്ത /Sports / ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കണക്ക് തീര്‍ക്കും: ഇന്‍സമാം ഉള്‍ ഹഖ്

ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കണക്ക് തീര്‍ക്കും: ഇന്‍സമാം ഉള്‍ ഹഖ്

inzamam

inzamam

ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ ടീമാണ്, ഇന്ത്യ സന്തുലിതവും, ന്യൂസിലന്‍ഡാകട്ടെ എപ്പോഴും കരുത്തുകാട്ടുന്നവരുടെ സംഘമാണ്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇത്തവണ പാകിസ്താന്‍ തിരുത്തുമെന്ന് മുന്‍ നായകനും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ്. ലോകകപ്പില്‍ ആര്‍ക്കെതിരെ തോറ്റാലും ഇന്ത്യക്കെതിരെ ജയിച്ചാല്‍ മതിയെന്ന് കരുതുന്ന ആരാധകരുണ്ടെന്നും ഇത്തവണ തങ്ങള്‍ ചരിത്രം തിരുത്തുമെന്നും ഇന്‍സമാമം പറഞ്ഞു.

  ജൂണ്‍ 16 നാണ് ഇത്തവണ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്ക് വരുന്നത്. ഇതുവരെ ഇന്ത്യയെ വീഴ്ത്താന്‍ കഴിഞ്ഞില്ലെന്ന ചരിത്രം തിരുത്തുമെന്ന് പാകിസ്താന്‍ പറഞ്ഞതോടെ ഇക്കുറി പോരാട്ടം തീ പാറുമെന്ന ഉറപ്പായിരിക്കുകാണ്. ലോകകപ്പെന്നാല്‍ ഇന്ത്യക്കെതിരായ മത്സരം മാത്രമല്ലെന്നും മറ്റ് ടീമുകള്‍ക്കെതിരെയും ഞങ്ങള്‍ക്ക് ജയിക്കാനാവുമെന്നും പാക് മുന്‍ നായകന്‍ പറഞ്ഞു.

  Also Read: ന്യൂ ബോള്‍ എറിയേണ്ടത് ഭൂവനേശ്വറല്ല; ഇന്ത്യന്‍ ടീമിന് വിജയമന്ത്രം പകര്‍ന്ന് ഗാംഗുലി

  ലോകകപ്പിലെ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന പറഞ്ഞ ഇന്‍സമാമം ഉള്‍ ഹഖ് ആരെ തോല്‍പ്പിച്ചാലും രണ്ട് പോയിന്റാണ് ലഭിക്കുകയെന്നും മികച്ച തുടക്കം ലഭിക്കുന്നതിലാണ് പ്രധാന്യമെന്നും പരയുന്നു. ഇംഗ്ലണ്ട് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച അദ്ദേഹം ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകളാകും സെമിയിലെത്തുകയെന്നും പറയുന്നു.

  'ഇംഗ്ലണ്ട് ഒന്നാം നമ്പര്‍ ടീമാണ്, ഇന്ത്യ സന്തുലിതവും, ന്യൂസിലന്‍ഡാകട്ടെ എപ്പോഴും കരുത്തുകാട്ടുന്നവരുടെ സംഘമാണ്, ഇവര്‍ക്കൊപ്പം പാക്കിസ്ഥാനും സെമിയിലെത്തും' ഇന്‍സമാം പറഞ്ഞു. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും മുഖ്യ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

  First published:

  Tags: Cricket australia, England, ICC World Cup 2019, ഐസിസി ലോകകപ്പ്