• HOME
  • »
  • NEWS
  • »
  • sports
  • »
  • ബെറ്റില്‍ പരാജയപ്പെട്ട സോധിയ്ക്ക് സ്‌റ്റോക്‌സിന്റെ കിടിലന്‍ 'പണി'; അതും ഹെയര്‍സ്റ്റൈലിങ്ങില്‍

ബെറ്റില്‍ പരാജയപ്പെട്ട സോധിയ്ക്ക് സ്‌റ്റോക്‌സിന്റെ കിടിലന്‍ 'പണി'; അതും ഹെയര്‍സ്റ്റൈലിങ്ങില്‍

താരങ്ങള്‍ തമ്മിലുള്ള ബെറ്റില്‍ സോധി തോറ്റതോടെയാണ് സ്‌റ്റോക്‌സ് സോധിയുടെ 'തലയില്‍ കൈ വെച്ചത്'

Ish-sodhi

Ish-sodhi

  • News18
  • Last Updated :
  • Share this:
    ജയ്പൂര്‍: ഹെയര്‍സ്റ്റൈലിങ് ഐപിഎല്‍ താരങ്ങളുടെ പ്രധാന ഹോബിയായി മാറിയിരിക്കുകയാണ്. ചെന്നൈ താരം ഡെയ്വന്‍ ബ്രാവോ സഹതാരത്തിന്റെ തല മൊട്ടയടിച്ച വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ രാജസ്ഥാന്‍ ടീമില്‍ നിന്നും പുതിയൊരു ഹെയര്‍സ്റ്റൈലിസ്റ്റ് പിറവിയെടുത്തിരിക്കുകയാണ്.

    രാജസ്ഥാന്റെ വിദേശ താരമായ ബെന്‍സ്റ്റോക്‌സ് മറ്റൊരു ഓവര്‍സീസ് പ്ലെയറായ ഇഷ് സോധിയുടെ തലയിലാണ് തന്റെ കരവിരുത് പുറത്തെടുത്തിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള ബെറ്റില്‍ സോധി തോറ്റതോടെയാണ് സ്‌റ്റോക്‌സ് സോധിയുടെ 'തലയില്‍ കൈ വെച്ചത്.'

    Also Read: സിക്‌സറടിച്ചവനും വീണു, അടി കൊണ്ടവനും വീണു; അതിനിടയില്‍ ജഡേജയുടെ തലയ്ക്കിട്ട് ധോണിയുടെ അടിയും

    രാജസ്ഥാന്‍ റോയല്‍സ്പുറത്തുവിട്ട വീഡിയോ റീ ട്വീറ്റ് ചെയ്ത് സ്‌റ്റോക്‌സ് തന്നെയാണ് ബെറ്റിന്റെ വിവരം പുറത്തുവിട്ടത്. ഐപിഎല്ലില്‍ സീസണില്‍ ബാംഗ്ലൂരിനൊപ്പം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയോടും ടീം പരാജയപ്പെട്ടിരുന്നു.

    First published: