• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2019 CHENNAI SECURE TOP TWO SPOT DESPITE SIX WICKET DEFEAT AGAINST

IPL 2019: ചെന്നൈയെ വീഴ്ത്തി പഞ്ചാബിന് മടക്കം

ഡുപ്ലെസിക്ക് നാല് റൺസ് അകലെ സെഞ്ചുറി നഷ്ടം

കെ എൽ രാഹുൽ

കെ എൽ രാഹുൽ

  • News18
  • Last Updated :
  • Share this:
    മൊഹാലി: ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് കിങ്സ് ഇലവൻ പഞ്ചാബിന് രാജകീയ മടക്കം. ആദ്യസ്ഥാനക്കാരായ ചെന്നൈയെ ആറുവിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തപ്പോൾ പഞ്ചാബി രണ്ടോവർ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തോൽവിയോടെ ചെന്നൈ രണ്ടാം സ്ഥാനത്തായി. വീണ്ടുമൊരു അർധസെഞ്ചുറി സ്വന്തമാക്കിയ ഓപ്പണർ കെ എൽ രാഹുലിന്റെ പ്രകടനമാണ് പഞ്ചാബിന് അനായാസ ജയമൊരുക്കിയത്. 36 പന്തുകൾ നേരിട്ട രാഹുൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 71 റൺസെടുത്തു.

    ക്രിസ് ഗെയ്‍ൽ 28 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 28 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ-ഗെയ്‍ൽ സഖ്യം 108 റൺ‌സ് കൂട്ടിച്ചേർത്തു. ഇരുവരും തുടർച്ചയായ പന്തുകളിൽ ഹർഭജൻ സിങ്ങിനു വിക്കറ്റ് സമ്മാനിച്ചെങ്കിലും 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 36 റൺസെടുത്ത നിക്കോളാസ് പുരാൻ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ചെന്നൈയ്ക്കായി ഹർഭജൻ സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 57 റണ്‍സ് വഴങ്ങി. രവീന്ദ്ര‍ ജഡേജ രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

    ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് റൺസിന് സെഞ്ചുറി കൈവിട്ട ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയുടെയും അർധസെഞ്ചുറിയുമായി ഉറച്ച പിന്തുണ നൽകിയ സുരേഷ് റെയ്നയുടെയും മികവിലാണ് ചെന്നൈ പഞ്ചാബിനു മുന്നിൽ 171 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. ഡുപ്ലെസി 55 പന്തിൽ 10 ബൗണ്ടറിയും നാലു സിക്സും സഹിതമാണ് 96 റൺസെടുത്തത്. സുരേഷ് റെയ്ന 38 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 53 റൺസെടുത്തു.

    സ്കോർ 30ൽ നിൽക്കെ ഷെയ്ൻ വാട്സണെ നഷ്ടമാക്കിയ ചെന്നൈയ്ക്ക് രണ്ടാം വിക്കറ്റിൽ ഡുപ്ലെസി – റെയ്ന സഖ്യം പടുത്തുയർത്തിയ സെഞ്ചുറിയ കൂട്ടുകെട്ടാണ് കരുത്തായത്. 75 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് ചെന്നൈ സ്കോർ ബോർഡിൽ ചേർത്തത് 130 റൺസാണ്. സുരേഷ് റെയ്നയെ പുറത്താക്കിയ സാം കുറനാണ് കൂട്ടുകെട്ടു പൊളിച്ചത്. പഞ്ചാബിനായി സാം കുറൻ നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി മൂന്ന് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

    First published:
    )}