നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'രോഹിത്തോ ധോണിയോ' ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

  'രോഹിത്തോ ധോണിയോ' ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

  കരുത്താര്‍ന്ന ബൗളിങ്ങ് നിരയാണ് മുംബൈയുടെ ശക്തി

  MI-CSK

  MI-CSK

  • News18
  • Last Updated :
  • Share this:
   ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന പ്ലേ ഓഫ് മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരയ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമാണ് ഏറ്റുമുട്ടുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ ഏഴരയ്ക്കാണ് നടക്കുക.

   ലീഗ് ഘട്ടത്തില്‍ രണ്ട് തവണ നേര്‍ക്ക് നേര്‍വന്നപ്പോഴും ചെന്നൈയെ വീഴ്ത്താന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിനിറങ്ങുന്നത്. കരുത്താര്‍ന്ന ബൗളിങ്ങ് നിരയാണ് മുംബൈയുടെ ശക്തി. ബാറ്റിങ്ങിലും മുന്‍നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

   Also Read: 'പരുക്ക് വില്ലനാകുന്നു' ലോകകപ്പ് ടീമില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ പുറത്ത്

   സ്പിന്നര്‍മാരുടെ കരുത്തിലാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ പ്രവേശനത്തിനൊരുങ്ങുന്നത്. ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ എന്നിവരിലാണ് ധോണിയുടെ പ്രതീക്ഷകള്‍. ഐപിഎല്ലില്‍ 26 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 15 ലും മുംബൈയ്ക്കായിരുന്നു ജയം. 11 ല്‍ ചെന്നൈയും ജയിച്ചു.

   ഇന്ന ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിന് നേരിട്ട് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതില്‍ ജയിക്കുന്ന ടീമാകും ഇന്നത്തെ വിജയികളുമായി കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുക.

    
   First published:
   )}