കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്നലെ നടന്ന ഐപിഎല്‍ പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ബാറ്റ്‌സ്മാന്മാരുടേതായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയും കൊല്‍ക്കത്തന്‍ നിരയില്‍ നിതീഷ് റാണയും ആന്ദ്രെ റസലും നിറഞ്ഞ് കളിച്ചപ്പോള്‍ കാണികള്‍ക്കും ആവേശ കാഴ്ചയായി.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 213 റണ്‍സെടുത്തപ്പോള്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ കൊല്‍ക്കത്തയ്ക്ക് 203 ല്‍ എത്താനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്മാര്‍ അടിച്ച തകര്‍ത്തപ്പോള്‍ ബാംഗ്ലൂരിന് പ്രതീക്ഷയേകിത് ഫീല്‍ഡര്‍മാരുടെ മികച്ച പ്രകടനമായിരുന്നു. നായകന്‍ വിരാട് കോഹ്‌ലി തന്നെയായിരുന്നു ഫീല്‍ഡിലും ടീമിനെ മുന്നില്‍ നിന്ന് ജയിച്ചത്.
Also Read: കോഹ്‌ലി ആഞ്ഞടിച്ചു; ഇടിവെട്ടി പെയ്ത് റാണയും റസലും; ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍
അതില്‍ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു 12 ാം ഓവറില്‍ ഹെന്റിക് ക്ലാസന്‍ സൂപ്പര്‍ ഡൈവിങ്ങിലൂടെ ബൗണ്ടറി സേവ് ചെയ്തത്. നിതീഷ് റാണയുടെ ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ എത്തിയപ്പോള്‍ വരെ ഫ്രൈമിലില്ലാതിരുന്ന ക്ലാസന്‍ പറന്ന് വന്ന് പന്ത് തട്ടിയകറ്റുകയായിരുന്നു. മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു കൊല്‍ക്കത്തയുടെ ഓരോ റണ്ണും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai super kings, Delhi, Ipl, Ipl 2019, Kings XI Punjab, Mumabi, Rajasthan royals, Sourav ganguly, Sunrisers Hyderabad, Virat kohli, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ