കൊൽക്കത്തയെ തകർത്ത് ചെന്നൈ; ജയം ഏഴ് വിക്കറ്റിന്
ഈ ജയത്തോടെ ഐപിഎല്ലിൽ കൊൽക്കത്തയെ മറികടന്ന് ഒന്നാമതെത്താനും ചെന്നൈയ്ക്ക് സാധിച്ചു
cricketnext
Updated: April 9, 2019, 11:32 PM IST

News 18
- Cricketnext
- Last Updated: April 9, 2019, 11:32 PM IST IST
ചെന്നൈ: ഐപിഎല്ലിൽ മുൻനിരക്കാരുടെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർകിങ്സിന് ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 108 റൺസിൽ ഒതുക്കിയ ചെന്നൈ 16 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. പുറത്താകാതെ 43 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. കൊൽക്കത്തയ്ക്കുവേണ്ടി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റെടുത്തു.
ഈ ജയത്തോടെ ഐപിഎല്ലിൽ കൊൽക്കത്തയെ മറികടന്ന് ഒന്നാമതെത്താനും ചെന്നൈയ്ക്ക് സാധിച്ചു. ആറു മത്സരങ്ങൾ പിന്നിട്ടപ്പോൾ ചെന്നൈയ്ക്ക് പത്ത് പോയിന്റും കൊൽക്കത്തയ്ക്ക് എട്ടു പോയിന്റുമാണുള്ളത്.
ഇതാണ് ഗെയ്ല്; പഞ്ചാബി താളത്തിനൊത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടി യൂണിവേഴ്സല്‍ ബോസ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ സാധിച്ചുള്ളു. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹർ മൂന്നു വിക്കറ്റും ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടർന്ന ആന്ദ്രേ റസൽ 44 പന്തിൽ 50 റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല. കൊൽക്കത്ത നിരയിൽ ഏഴ് ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്.