• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊൽക്കത്തയെ എറിഞ്ഞിട്ടു; ചെന്നൈയ്ക്ക് 109 റൺസ് വിജയലക്ഷ്യം

news18
Updated: April 9, 2019, 10:46 PM IST
കൊൽക്കത്തയെ എറിഞ്ഞിട്ടു; ചെന്നൈയ്ക്ക് 109 റൺസ് വിജയലക്ഷ്യം
News 18
  • News18
  • Last Updated: April 9, 2019, 10:46 PM IST IST
  • Share this:
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ ഒമ്പതിന് 108 റൺസെടുക്കാനെ സാധിച്ചുള്ളു. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹർ മൂന്നു വിക്കറ്റും ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടർന്ന ആന്ദ്രേ റസൽ 44 പന്തിൽ 50 റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല. കൊൽക്കത്ത നിരയിൽ ഏഴ് ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

അപ്പൊ അതാണല്ലേ കാരണം; ബാംഗ്ലൂരിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നിലെന്തെന്ന് വ്യക്തമാക്കി ഡിവില്ലിയേഴ്സ്

ഐപിഎല്ലിൽ എട്ട് പോയിന്‍റ് വീതം നേടിയിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡഴേസ്, ചെന്നൈ സൂപ്പർകിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളാണ് മുൻനിരയിലുള്ളത്.
First published: April 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com