• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇത്ര സിംപിളായിരുന്നോ നിങ്ങള്‍; ഹൈദരാബാദ് നഗരത്തിലൂടെ ഓട്ടോ സവാരിയുമായി വാര്‍ണറും മകളും

നാലുവയസുകാരിയായ മകള്‍ക്കൊപ്പം വാര്‍ണര്‍ യാത്ര ആസ്വദിക്കുന്നതാണ് ദൃശ്യങ്ങളില്‍

news18
Updated: April 11, 2019, 4:57 PM IST
ഇത്ര സിംപിളായിരുന്നോ നിങ്ങള്‍; ഹൈദരാബാദ് നഗരത്തിലൂടെ ഓട്ടോ സവാരിയുമായി വാര്‍ണറും മകളും
warner ride
  • News18
  • Last Updated: April 11, 2019, 4:57 PM IST IST
  • Share this:
ഹൈദരാബാദ്: ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഉപനായകനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ പന്തുചുരണ്ടലിനും സസ്‌പെന്‍ഷനും പിന്നാലെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. ഐപിഎല്ലില്‍ മടങ്ങിയെത്തിയ താരം നിലവില്‍ സീസണിലെ ടോപ്പ്‌സ്‌കോററായാണ് മുന്നേറുന്നത്. എന്നാല്‍ കളിക്കിടെ വീണുകിട്ടിയ നിമിഷങ്ങള്‍ താരം ഇന്ത്യന്‍ നഗരങ്ങളില്‍ സാധാരാണക്കാരെപ്പോലെ കറങ്ങുകയാണ്.

മത്സരങ്ങള്‍ക്കിടയില്‍ ആറുദിവസത്തെ ഇടവേളയാണ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. ഈ സമയം മകള്‍ക്കൊപ്പം ഹൈദരാബാദില്‍ ഓട്ടോ സവാരിയില്‍ ഏര്‍പ്പെട്ട താരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടീം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 'ടുക് ടുക്' സവാരി എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത്.

Also Read: പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമോ? താരത്തിന്റെ മകന്‍ പറയുന്നു

നാലുവയസുകാരിയായ മകള്‍ക്കൊപ്പം വാര്‍ണര്‍ യാത്ര ആസ്വദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഞായറാഴ്ച ഡല്‍ഹിക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. നേരത്തെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് 12 മാസത്തെ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 2018 ലെ ഐപിഎല്ലില്‍ വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍