ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ മിന്നല്‍ സ്റ്റംപിങ്ങുമായി കളം നിറയുന്ന താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണി. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമില്‍ നിലവില്‍ ശ്രദ്ധ നേടുന്നത് ഋഷഭ് പന്താണ്. ബാറ്റിങ്ങില്‍ തിളങ്ങളുമ്പോഴും ധോണിയുടേത് പോലുള്ള മികവ് താരം കീപ്പിങ്ങില്‍ പ്രകടിപ്പിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
എന്നാല്‍ ധോണിയെപ്പോലെ തന്നെ മിന്നല്‍ സ്റ്റംപിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പന്ത്. രാജസ്ഥാന് റോയല്‍സിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് പന്തിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്ങിനു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
Also Read: ഓടിക്കോ, വേണ്ട, ഓട്, വേണ്ട; ഒടുവില്‍ സ്റ്റംപ്സും കൊണ്ട് ഷാ പോയി; സഞ്ജുവിന്റെ റണ്‍ഔട്ട് വീഡിയോ
രാജസ്ഥാന് ഇന്നിങ്സിന്റെ 12ാം ഓവറിലായിരുന്നു പന്ത് മിന്നല്‍ സ്റ്റംപിങ്ങിലൂടെ ശ്രേയസ് ഗോപാലിനെ വീഴ്ത്തിയത്. അമിത് മിശ്രയെറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഗോപാല്‍ കയറിയടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഷോട്ട് മിസ് ആയതോടെ ബോള്‍ കൈയ്യിലൊതുക്കിയ പന്ത് ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 18 ഓവറില്‍ 98 ന് എട്ട് എന്ന നിലയിലാണ്. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയും അമിത് മിശ്രയുമാണ് രാജസ്ഥാനെ തകര്‍ത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.