HOME » NEWS » Sports » IPL 2019 FINAL CHENNAI SUPER KINGS NEED 150 RUNS TO

IPL 2019 FINAL: ചെന്നൈക്കും കപ്പിനും ഇടയിൽ 150 റൺസ് ദൂരം

പൊള്ളാർഡ് 25 പന്തിൽ 41 റൺസെടുത്തു

news18
Updated: May 12, 2019, 9:35 PM IST
IPL 2019 FINAL: ചെന്നൈക്കും കപ്പിനും ഇടയിൽ 150 റൺസ് ദൂരം
പൊള്ളാർഡ് 25 പന്തിൽ 41 റൺസെടുത്തു
  • News18
  • Last Updated: May 12, 2019, 9:35 PM IST
  • Share this:
ഹൈദരാബാദ്: മുംബൈക്കെതിരെ ജയിച്ച് കപ്പെടുക്കാൻ ചെന്നൈക്ക് വേണ്ടത് 150 റൺസ്. നിശ്ചിത 20 ഓവറിൽ മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. കിറോൺ പൊള്ളാർഡ് ഒഴികെ മുംബൈ നിരയിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. പുറത്താകാതെ നിന്ന പൊള്ളാർഡ് 25 പന്തിൽ 41 റൺസെടുത്തു. മൂന്നു വിക്കറ്റ് നേടിയ ഡി എല്‍ ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇമ്രാൻ താഹിറും ഷാർദൂൽ താക്കൂറുമാണ് മുംബൈ നിരയെ തകർത്തത്.

ക്വിന്റൻ ഡികോക്ക് 29(17), ക്യാപ്റ്റൻ രോഹിത് ശർമ 15(14), സൂര്യകുമാർ യാദവ് 15(17), ഇഷാൻ കിഷൻ 23(26), ക്രുണാല്‍ പാണ്ഡ്യ 7(7), ഹാർദിക് പാണ്ഡ്യ 16 (10), ആർ ഡി ചാഹർ 0(2), മിച്ചൽ മക്ലീനഘൻ 0(2) എന്നിങ്ങനെയാണ് മുംബൈ ബാറ്റ്സ്മാൻമാര്‍ സ്കോർ ചെയ്തത്.

രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീകോക്കും ചേര്‍ന്ന് 4.5 ഓവറില്‍ 45 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരെയും വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.. 17 പന്തില്‍ 29 റണ്‍സെടുത്ത ഡീകോക്കിനെ മടക്കി ശര്‍ദ്ദുല്‍ ഠാക്കൂറാണ് മുംബൈക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(14 പന്തില്‍ 15) ധോണിയുടെ കൈകകളിലെത്തിച്ച ദീപക് ചാഹര്‍ മുംബൈയുടെ സ്കോറിംഗിന് കടിഞ്ഞാണിട്ടു.

ചെന്നൈക്കെതിരെ ക്വാളിഫയര്‍ കളിച്ച ടീമില്‍ ഒരരു മാറ്റവുമായാമ് മുംബൈ ഇറങ്ങിയത്. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്ലീനഘൻ ടീമിലെത്തിയപ്പോള്‍ എലിമിനേറ്ററില്‍ ഡല്‍ഹിയ തോല്‍പിച്ച ടീമിനെ ചെന്നൈ നിലനിര്‍ത്തി.

First published: May 12, 2019, 9:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories