നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL2019: ഫൈനലിൽ ജയിക്കുന്നത് മുംബൈയോ ചെന്നൈയോ? കണക്കുകൾ പറയുന്നു

  IPL2019: ഫൈനലിൽ ജയിക്കുന്നത് മുംബൈയോ ചെന്നൈയോ? കണക്കുകൾ പറയുന്നു

  ഐപിഎൽ ഫൈനലിൽ വീണ്ടുമൊരു ചെന്നൈ-മുംബൈ പോരാട്ടം. ഈ രണ്ടു ടീമുകളും നേരത്തെ മുഖാമുഖം വന്ന മൂന്നു ഫൈനലുകളിൽ രണ്ടുതവണ ജയം മുംബൈയ്ക്കൊപ്പമായിരുന്നു. ഇത്തവണത്തെ ഐപിഎൽ കലാശപ്പോരിന് മുന്നേ ചില കണക്കിലെ കളികൾ...

  MI-CSK

  MI-CSK

  • Share this:
   1- മുമ്പ് ഒരു ടീമിന് മാത്രമാണ് ഐപിഎൽ കിരീടം നിലനിർത്താനായത്. ചെന്നൈ സൂപ്പർകിങ്സ് 2011ലാണ് ഈ നേട്ടം കൈവരിച്ചത്. 2010ലെ ജേതാക്കളായിരുന്നു ചെന്നൈ സൂപ്പർകിങ്സ്. 2018ലെ ജേതാക്കളായ ചെന്നൈ ഇത്തവണ കിരീടം നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്...

   3-0: വിജയഗാഥ തുടരാൻ മുംബൈ. ഈ സീസണിൽ ഇരു ടീമുകളും മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കൊപ്പമായിരുന്നു. രണ്ടു ലീഗ് മത്സരങ്ങളിലും ആദ്യ ക്വാളിഫയറിലുമായിരുന്നു മുംബൈയുടെ ജയം. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനെതിരെ നാലുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.

   4- മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും തമ്മിൽ നാലാമത്തെ ഫൈനലാണ് ഇത്. ഇതിൽ 2010ൽ ചെന്നൈ മുംബൈയെ വീഴ്ത്തിയപ്പോൾ 2013ൽ മുംബൈ പകരംവീട്ടി. 2018 ഇരു ടീമും വീണ്ടും മുഖാമുഖം വന്നപ്പോൾ ജയം മുംബൈയ്ക്കൊപ്പം നിന്നു.

   28- ഡ്വൈൻ ബ്രാവോ മുംബൈയ്ക്കെതിരെ നേടിയ 28 വിക്കറ്റ് നേട്ടം ശ്രദ്ധേയമാണ്. മുംബൈയ്ക്കെതിരെ ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന ബൌളർ എന്ന നേട്ടമാണ് ബ്രാവോ കൈവരിച്ചത്.

   30- ചെന്നൈയ്ക്കെതിരെ 30 വിക്കറ്റെടുത്ത ലസിത് മലിംഗയാണ് ബ്രാവോയ്ക്ക് മുംബൈയുടെ മറുപടി.

   96- 2018 മുതൽ ചെന്നൈയ്ക്കെതിരായ അഞ്ച് ഇന്നിംഗ്സുകളിൽനിന്ന് പുറത്താകാതെ ഹർദ്ദിക് പാണ്ഡ്യ 96 റൺസെടുത്തു. ഈ അഞ്ച് മത്സരങ്ങളിൽനിന്ന് പാണ്ഡ്യ എട്ടു വിക്കറ്റും സ്വന്തമാക്കി.

   3986- 14 റൺസ് കൂടി നേടിയാൽ ഐപിഎല്ലിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താൻ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് സാധിക്കും. 147 ഇന്നിംഗ്സുകളിൽനിന്ന് 3986 റൺസാണ് രോഹിത് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ ഒരു സെഞ്ച്വറിയും 29 അർദ്ധസെഞ്ച്വറികളും ഉൾപ്പെടും.
   First published: