IPL 2019: കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ നാലാം തോൽവി; രാജസ്ഥാന് ആദ്യ ജയം

ശ്രേയസ് ഗോപാലിന് മൂന്ന് വിക്കറ്റ്

news18
Updated: April 3, 2019, 7:16 AM IST
IPL 2019: കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ നാലാം തോൽവി; രാജസ്ഥാന് ആദ്യ ജയം
ശ്രേയസ് ഗോപാൽ
  • News18
  • Last Updated: April 3, 2019, 7:16 AM IST
  • Share this:
ജയ്പൂർ: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി. രാജസ്ഥാന്‍ റോയല്‍സിനോട് അവരുടെ തട്ടകത്തില്‍ ഏഴുവിക്കറ്റിന് തോറ്റതോടെയാണ് ബാംഗ്ലൂര്‍ തോല്‍വിയുടെ കാര്യത്തില്‍ ഒറ്റയ്ക്കായത്. 159 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ ഒരുപന്ത് ബാക്കിനില്‍ക്കേ മറികടന്നു. 12 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് കളിയിലെ താരം. ജയ്പൂരിലെ പിച്ചില്‍ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അനായാസമായിരുന്നു ലക്ഷ്യം. ആദ്യവിക്കറ്റില്‍ അജിങ്ക്യ രഹാനെയും (22) ജോസ് ബട്‌ലറും (59) ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ബാംഗ്ലൂരിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. ചഹാലിന്റെ പന്തില്‍ ബട്‌ലര്‍ വീണെങ്കിലും സ്റ്റീവ് സ്മിത്ത് (38), രാഹുല്‍ ത്രിപാതി (34) എന്നിവര്‍ ജയത്തിലേക്ക് അവരെ നയിച്ചു. രാജസ്ഥാന്റെ സീസണിലെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 4 വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സാണ് നേടിയത്. 67 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച പ്രകടനമാണ് രാജസ്ഥാന് വേണ്ടി യുവതാരം ശ്രേയസ് ഗോപല്‍ നടത്തിയത്. വിരാട് കോഹ്ലി (23), എ ബി ഡിവില്ലിയേഴ്‌സ് (13), ഷിംറോണ്‍ ഹെത്മെയര്‍ (1) എന്നിവരെ ഗോപല്‍ പുറത്താക്കി. മികച്ച രീതിയില്‍ കളിച്ച പാര്‍ത്ഥിവ് പട്ടേല്‍ 41 പന്തു നേരിട്ട് ഒന്‍പതു ഫോറുകളും ഒരു സിക്‌സും സഹിതമാണ് 67 റണ്‍സെടുത്തത്. മാര്‍ക്കസ് സ്‌റ്റോയിനിസ് 31 റണ്‍സെടുത്തും മൊയീന്‍ അലി 18 റണ്‍സെടുത്തും പുറത്താവാതെ നിന്നു. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ശ്രേയസ് ഗോപല്‍ രാജസ്ഥാന് വേണ്ടി 3 വിക്കറ്റുകള്‍ വീഴ്ത്തി.

First published: April 3, 2019, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading