നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'താന്‍ കൊള്ളാലോ' ഹെറ്റ്മ്യറിന്റെ പവര്‍ ഷോട്ട്; ഉയര്‍ന്നു പൊങ്ങിയത് സഹതാരത്തിന്റെ ബാറ്റ്

  'താന്‍ കൊള്ളാലോ' ഹെറ്റ്മ്യറിന്റെ പവര്‍ ഷോട്ട്; ഉയര്‍ന്നു പൊങ്ങിയത് സഹതാരത്തിന്റെ ബാറ്റ്

  അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സഹതാരം ഗുര്‍കീരത് സിങ്ങിനും ഹെറ്റ്മ്യറിന്റെ കൈ കരുത്ത് അറിയേണ്ടി വന്നു

  hetmyr

  hetmyr

  • Last Updated :
  • Share this:
   ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ അവസാന മത്സരം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ജയത്തോടെയാണ് ആഘോഷിച്ചത്. പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് തകര്‍ക്കാന്‍ കോഹ്‌ലിക്കും സംഘത്തിനും കഴിഞ്ഞു. 47 പന്തില്‍ 75 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മ്യറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്.

   തകര്‍ത്തടിച്ച ഹെറ്റ്മ്യര്‍ തന്റെ ശക്തിയെന്താണെന്ന് കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഇന്നലെ. എന്നാല്‍ താരത്തിന്റെ പവര്‍ ഷോട്ടിന് ഹൈദരാബാദ് താരങ്ങള്‍ മാത്രമല്ല ഇരയായത്. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സഹതാരം ഗുര്‍കീരത് സിങ്ങിനും ഹെറ്റ്മ്യറിന്റെ കൈ കരുത്ത് അറിയേണ്ടി വന്നിരുന്നു.

   Also Read: 'സഞ്ജുവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഹതാരം' ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി പരാഗ്

   റാഷിദ് ഖാന്‍ എറിഞ്ഞ ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ അഞ്ചാം പന്തിലാണ് ഹെറ്റ്മ്യറിന്റെ പവര്‍ ഷോട്ട് സഹതാരത്തിന്റെ ബാറ്റില്‍ കൊള്ളുന്നത്. ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ഹെറ്റ്മ്യര്‍ അടിച്ച ഷോട്ട് ഗുര്‍കീരതിന്റെ ബാറ്റില്‍കൊണ്ടതോടെ ബാറ്റ് തെറിച്ച് പോവുകയായിരുന്നു. ബോള്‍ മിസ്സായെങ്കിലും തന്റെ ഷോട്ടിന്റെ പവര്‍ കണ്ട് ഹെറ്റ്മ്യര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.


   First published:
   )}