• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2019 HYDERABAD IN KOLKATA OUT HERE THE PLAY OFF

IPL 2019: മുംബൈയോട് കൊല്‍ക്കത്ത വീണു; ബംബറടിച്ച ഹൈദരാബാദ് പ്ലേ ഓഫില്‍

നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിന്റെ മുന്നേറ്റം

srh

srh

  • News18
  • Last Updated :
  • Share this:
    മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി നടന്ന മുംബൈ കൊല്‍ക്കത്ത മത്സരമായിരുന്നു അവസാന ലീഗ് മത്സരം. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ അപ്രതീക്ഷിതമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തി. മത്സരം ജയിച്ച മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും.

    ശനിയാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതായിരുന്നു. 12 പോയിന്റായിരുന്നു ഹൈദരാബാദിന്റെ സമ്പാദ്യം. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ പഞ്ചാബ് ചെന്നൈയെ വീഴ്ത്തിയപ്പോള്‍ പഞ്ചാബിനും പന്ത്രണ്ട് പോയിന്റ് ലഭിച്ചു. 18 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ചിരുന്നു.

    Also Read: കൊല്‍ക്കത്തയെ 9 വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

    കൊല്‍ക്കത്ത മുംബൈ പോരാട്ടത്തിന് മുമ്പ് പട്ടികയില്‍ 16 പോയിന്റുണ്ടായിരുന്ന മുംബൈയും പ്ലേ ഓഫ് ഉറപ്പിച്ചതാണ്. 12 പോയിന്റുണ്ടായിരുന്ന കൊല്‍ക്കത്തയ്ക്ക് ജയിച്ചാല്‍ 14 പോയിന്റുമായി നാലാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമായിരുന്നെങ്കിലും 9 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.

    12 വീതം പോയിന്റോടെ മൂന്ന ടീമുകളാണ് നാലാം സ്ഥാനത്തിനായി പോരാടിയത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് മുന്നേറിയപ്പോള്‍ കൊല്‍ക്കത്തയ്ക്കും പഞ്ചാബിനും കാഴ്ചക്കാരാകേണ്ടി വന്നു. 11 വീതം പോിന്റുമായി രാജസ്ഥാന്‍ റോയല്‍സും ബാഗ്ലൂരു നേരത്തെ തന്നെ തോല്‍വി സമ്മതിച്ചിരുന്നു.

    First published:
    )}