IPL 2019: സാം കുറാന് ഹാട്രിക്; ഡൽഹിയെ 14 റൺസിന് തകർത്ത് പഞ്ചാബ്

167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അവസാന അഞ്ചോവറിലെ ഉജ്ജ്വല ബൗളിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്

news18
Updated: April 1, 2019, 11:59 PM IST
IPL 2019: സാം കുറാന് ഹാട്രിക്; ഡൽഹിയെ 14 റൺസിന് തകർത്ത് പഞ്ചാബ്
167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അവസാന അഞ്ചോവറിലെ ഉജ്ജ്വല ബൗളിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്
  • News18
  • Last Updated: April 1, 2019, 11:59 PM IST
  • Share this:
മൊഹാലി: ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ സാം കുറാന്റെ ബൗളിംഗ് മികവിൽ‌ കിംഗ്സ് ഇലവൻ പഞ്ചാബ്  15 റൺസിന് ഡൽഹി ക്യാപ്പിറ്റൽസിനെ പരാജയപ്പെടുത്തി. 167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അവസാന അഞ്ചോവറിലെ ഉജ്ജ്വല ബൗളിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

26 പന്തിൽ 39 റൺസെടുത്ത ഋഷഭ് പന്തും 29 പന്തിൽ 38 റൺസെടുത്ത കോളിൻ ഇൻഗ്രാമും പൊരുതിയെങ്കിലും വാലറ്റത്തിന്റെ തകർച്ചയാണ് ഡൽഹിക്ക് വിനയായത്. ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായെ അശ്വിൻ വീഴ്ത്തി. ഓപ്പണർ ശിഖർ ധവാൻ 30 (25), ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 (22 ) റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. സൂപ്പർതാരം ക്രിസ് ഗെയ്‍ലിന് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ പഞ്ചാബിന്, ഡേവി‍ഡ് മില്ലർ 43(30), സർഫറാസ് ഖാൻ 39 (29) മൻദീപ് സിങ് 29(21)* എന്നിവരുടെ പ്രകടനമാണ് കരുത്തായത്.

58 റൺസിനിടെ പഞ്ചാബിന് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ സർഫറാസ് ഖാനും ഡേവിഡ് മില്ലറും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് പഞ്ചാബിന് കരുത്തായത്. 40 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ 62 റൺസാണ് ഇരുവരും പഞ്ചാബ് സ്കോർ ബോർഡിൽ ചേർത്തത്. ഡൽഹി നിരയിൽ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസ് തിളങ്ങി. കാഗിസോ റബാദ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും സന്ദീപ് ലാമിഷെയ്ൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു.
First published: April 1, 2019, 11:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading