നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മോറിസിന് മൂന്ന് വിക്കറ്റ്; ഡൽഹിക്ക് 167 റൺസ് വിജയലക്ഷ്യം

  മോറിസിന് മൂന്ന് വിക്കറ്റ്; ഡൽഹിക്ക് 167 റൺസ് വിജയലക്ഷ്യം

  ഡേവിഡ് മില്ലർ പഞ്ചാബിനായി 30 പന്തിൽ 43 റൺസെടുത്തു

  • News18
  • Last Updated :
  • Share this:
   മൊഹാലി: ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു മുന്നിൽ 167 റൺസ് വിജയലക്ഷ്യമുയർത്തി കിങ്സ് ഇലവൻ പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസെടുത്തത്. സൂപ്പർതാരം ക്രിസ് ഗെയ്‍ലിന് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ പഞ്ചാബിന്, ഡേവി‍ഡ് മില്ലർ 43(30), സർഫറാസ് ഖാൻ 39 (29) മൻദീപ് സിങ് 29(21)* എന്നിവരുടെ പ്രകടനമാണ് കരുത്തായത്.

   58 റൺസിനിടെ പഞ്ചാബിന് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ സർഫറാസ് ഖാനും ഡേവിഡ് മില്ലറും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് പഞ്ചാബിന് കരുത്തായത്. 40 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ 62 റൺസാണ് ഇരുവരും പഞ്ചാബ് സ്കോർ ബോർഡിൽ ചേർത്തത്. ഡൽഹി നിരയിൽ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് മോറിസ് തിളങ്ങി. കാഗിസോ റബാദ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും സന്ദീപ് ലാമിഷെയ്ൻ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

   First published:
   )}