മൊഹാലി: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 184 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. പഞ്ചാബിനായി സാം കറൺ 24 പന്തിൽ നിന്ന് 55 റൺസെടുത്തു. 28 റൺസെടുത്ത നിക്കോളാസ് പൂറനും പഞ്ചാബ് നിരയിൽ തിളങ്ങി. വിൻഡീസ് താരം ക്രിസ് ഗെയിൽ 14 റൺസെടുത്ത് പുറത്തായി. മായങ്ക് അഗർവാൾ 36 റൺസും മാൻദീപ് സിങ് 25 റൺസുമെടുത്ത് പുറത്തായി.
കൊൽക്കത്തക്കായി മലയാളി താരം സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരി ഗാർണി, റസൽ, നിതീഷ് റാണ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.