HOME » NEWS » Sports »

IPL 2019 FINAL: ടോസ് മുംബൈക്ക്; ആദ്യം ബാറ്റു ചെയ്യും

ജയന്ത് യാദവിന് പകരം മിച്ചൽ മക്ലീനഘൻ മുംബൈ ടീമിൽ

news18
Updated: May 12, 2019, 7:23 PM IST
IPL 2019 FINAL: ടോസ് മുംബൈക്ക്; ആദ്യം ബാറ്റു ചെയ്യും
News18
  • News18
  • Last Updated: May 12, 2019, 7:23 PM IST
  • Share this:
ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തെരഞ്ഞെടുത്തു. റണ്‍ ഒഴുകാന്‍ ഇടയുള്ള പിച്ചിൽ ജയന്ത് യാദവിന് പകരം മിച്ചൽ മക്ലീനഘൻ മുംബൈ ടീമിൽ ഇടംനേടി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. നാലാം കിരീടം ലക്ഷ്യമിട്ട് ചെന്നൈയും മുംബൈയും കളത്തിലിറങ്ങുമ്പോൾ ആവേശം വാനോളമുയരും. ആരാധകപിന്തുണയിലും താരത്തിളക്കത്തിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

ഐപിഎല്‍ മത്സരവിജയങ്ങളുടെ എണ്ണത്തിലും പന്ത്രണ്ടാം സീസണിലും ആദ്യസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും കലാശപ്പോരിനിറങ്ങുമ്പോള്‍ ഗ്ലാമര്‍ ലീഗിന് മോഹിപ്പിക്കുന്ന ക്ലൈമാക്സ് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്കൊപ്പം ധോണിയുണ്ട് എന്ന് വിളിച്ച് പറഞ്ഞ സിഎസ്കെ ആരാധകരെ സീസണിൽ മൂന്നുവട്ടം നിശബ്ദരാക്കിയ ഓര്‍മ്മകള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഊര്‍ജ്ജമാകും. 2013 മുതൽ ഒന്നിടവിട്ട വര്‍ഷങ്ങളിലെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രവും നീലപ്പടയിൽ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് കരുത്താണ്.

ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈ 16 എണ്ണത്തിൽ ജയിച്ചപ്പോൾ ചെന്നൈ ജയിച്ചത് 11ൽ മാത്രം. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുന്നു. ഏതായാലും ഐപിഎല്ലിലെ എൽക്ലാസ്സിക്കോ ഫൈനല്‍ ക്ലാസ്സിക്ക് പോരാട്ടം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ടീം
ചെന്നൈ- ഫാഫ് ഡുപ്ലെസിസ്, ഷെയ്ൺ വാട്സൺ, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ധോണി, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ദീപക് ചഹാർ, ഷാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ.
മുംബൈ- രോഹിത് ശർമ, ക്വിന്‌റൺ ഡികോക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, രാഹുൽ ചഹാർ, മിച്ചൽ മക്ലീനഘൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

First published: May 12, 2019, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories