ഇന്റർഫേസ് /വാർത്ത /Sports / 'വാട്ട് എ ത്രോ മാന്‍' പൃഥ്വിയെ വീഴ്ത്തിയ മന്‍ദീപിന്റെ അത്ഭുത പ്രകടനം

'വാട്ട് എ ത്രോ മാന്‍' പൃഥ്വിയെ വീഴ്ത്തിയ മന്‍ദീപിന്റെ അത്ഭുത പ്രകടനം

mandeep

mandeep

നാലാം ഓവറിന്റെ ഒന്നാം പന്തിലായിരുന്നു പൃഥ്വി ഷാ റണ്‍ ഔട്ടാകുന്നത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിര്‍ണ്ണായക പ്രകടനമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തെടുത്തത്. ക്രിസ് ഗെയ്‌ലിന്റെ മികവില്‍ പഞ്ചാബ് 163 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറിയുടെ മികവിലായിരുന്നു ഡല്‍ഹിയുടെ ജയം.

    പഞ്ചാബ് ഉയര്‍ത്തിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയ്ക്ക് പൃഥ്വി ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഷാ പുറത്തായതോടെ ഡല്‍ഹി അപകടം മണക്കുകയായിരുന്നു.

    Also Read: 'ആ കളി ഇവിടെ വേണ്ട' മങ്കാദിങ് ശ്രമവുമായി അശ്വിന്‍; ക്രീസില്‍ നൃത്തം ചവിട്ടി ധവാന്റെ പ്രതികാരം

    നാലാം ഓവറിന്റെ ഒന്നാം പന്തിലായിരുന്നു പൃഥ്വി ഷാ റണ്‍ ഔട്ടാകുന്നത്. വില്‍ജോയന്റെ പന്ത് ശിഖര്‍ ധവാന്‍ അടിച്ചകറ്റിയപ്പോള്‍ പൃഥ്വി റണ്ണിനായി കളം വിടുകയായിരുന്നു. ധവാനും ക്രീസില്‍ നിന്നിറങ്ങിയെങ്കിലും മന്‍ദീപ് ബോള്‍ പിടിച്ചെടുത്തതോടെ താരം ഓട്ടം നിര്‍ത്തി.

    ഈ സമയം പൃഥ്വി ഷാ തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും നേരിട്ടുള്ള ഏറില്‍ മന്‍ദീപ് സിങ്ങ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

    First published:

    Tags: Banglore royal challengers, Chennai super kings, Delhi, Ipl, Ipl 2019, Kings XI Punjab, Mumabi, Photo gallery, Photos, Rajasthan royals, Rishabh Pant, Sunrisers Hyderabad, Virat kohli, ഐപിഎൽ, ഐപിഎൽ 2019, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ