• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മങ്കാദിങ്ങോ എന്നെയോ ? പറ്റുമെങ്കില്‍ ചെയ്യടോ' ചിരിയുണര്‍ത്തി വിരാടും നരെയ്‌നും

ക്രീസില്‍ ബാറ്റുകുത്തിയ കോഹ്‌ലി ബാറ്റ് നീട്ടിവെച്ച് ഇരിക്കുകയായിരുന്നു

news18
Updated: April 20, 2019, 8:10 AM IST
'മങ്കാദിങ്ങോ എന്നെയോ ? പറ്റുമെങ്കില്‍ ചെയ്യടോ' ചിരിയുണര്‍ത്തി വിരാടും നരെയ്‌നും
virat
news18
Updated: April 20, 2019, 8:10 AM IST
കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ വിവാത്തിന് തിരികൊളുത്തിയ നിമിഷമായിരുന്നു പഞ്ചാബ് നായകന്‍ അശ്വിന്‍ രാജസ്ഥാന്റെ ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയതോടെ സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു. പിന്നീട് പല താരങ്ങളും മങ്കാദിങ് വാണിങ് നല്‍കിയും മറ്റും കൈയ്യടി വാങ്ങുകയും ചെയ്തു.

ഇന്നലെ നടന്ന കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരത്തിലുമുണ്ടായിരുന്നു രസകരമായ ഒരു സംഭവം. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലായിരുന്നു ചിരിയുണര്‍ത്തുന്ന നിമഷങ്ങള്‍. ഓവറിലെ അവസാന പന്ത് എറിയാന്‍ സുനില്‍ നരെയ്ന്‍ തയ്യറെടുക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടയിരുന്ന വിരാട് കോഹ്‌ലി ക്രീസ് വിട്ടിരുന്നു.

Also Read: റസലിന്റെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് 10 റണ്‍സ് ജയം

ഇതോടെ ആക്ഷന്‍ പൂര്‍ത്തിയാക്കിയ നരെയ്ന്‍ പന്തെറിയാതെ മടങ്ങി. ഉടന്‍ ക്രീസില്‍ ബാറ്റുകുത്തിയ കോഹ്‌ലി ബാറ്റ് നീട്ടിവെച്ച് ഇരിക്കുകയായിരുന്നു. ഇതു കണ്ട നരെയ്‌നും അംപയര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞുമില്ല.


മത്സരത്തില്‍ വിരാടിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 213 റണ്‍സെടുത്ത ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...