മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. പുറത്താകാതെ 69 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. രോഹിത്തും ഡീ കോക്കും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്കാന് ശ്രമിച്ചെങ്കിലും രോഹിത് 24 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
പിന്നീട് സൂര്യകുമാര്‍ യാദവ് (23), ഹാര്‍ദിക് പാണ്ഡ്യ (18) പൊള്ളാര്‍ഡ് (10) എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഡീ കോക്ക് ടീമിനെ മൂന്നോട്ട് നയിച്ചത്. അവസാന ഓവറില്‍ ആഞ്ഞടിച്ച ക്രൂനാല്‍ പാണ്ഡ്യയും 3 പന്തില്‍ 9 മുംബൈ ഇന്നിങ്സിന് കരുത്തുപകര്‍ന്നു.
Also Read: ചിന്നത്തലയ്ക്കിത് അഭിമാന നിമിഷം; ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി റെയ്നസൂര്യകുമാര് യാദവ് പുറത്തായശേഷമെത്തിയ എവിന്‍ ലൂയിസിന്(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹര്‍ദ്ദിക് പാണ്ഡ്യയെ ഭുവനേശ്വര്‍കുമാറും കീറോണ്‍ പൊള്ളാര്‍ഡിനെ ഖലീല്‍ അഹമ്മദും വീഴ്ത്തിയോടെയാണ് വലിയ സ്കോറെന്ന മുംബൈയുടെ ലക്ഷ്യം തകര്‍ന്നത്.
ഹൈദരാബാദിന് വേണ്ടി ഖലീല്‍ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് വിക്കറ്റൊന്നും നേടാനായില്ല. ഇന്ന് ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാന്‍ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.