മുംബൈ: കുട്ടിക്രിറ്റിലെ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ ആദ്യ അഞ്ചുപേരില്‍ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങുമുണ്ടാകും. അര്‍ബുദമെന്ന ശത്രുവിനെയും കീഴടക്കി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ താരം കായികതാരങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമാണെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി യുവിക്ക് കളത്തില്‍ അത്ര മികച്ച റെക്കോര്‍ഡുകളല്ല ഉള്ളത്. കഴിഞ്ഞ വര്‍ഷം കിങ്സ് ഇലവന് പഞ്ചാബിനൊപ്പമായിരുന്ന യുവി ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്സിയിലാണ് കളത്തിലിറങ്ങുന്നത്.
മറ്റു സീസണുകളിലേതെന്ന പോലെ ഇത്തവണയും ആദ്യ പതിനൊന്നില്‍ ഇടംപിടക്കാന്‍ വരെ താരത്തിന് മത്സരിക്കേണ്ടിവരുമോയെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരിക്കെ തങ്ങളുടെ ടീമില്‍ യുവിയുടെ റോളെന്താകുമെന്ന് വ്യക്തമാക്കിയരിക്കുകയാണ് നായകന് രോഹിത് ശര്‍മയും ടീം ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാനും.
'യുവ്രാജ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി മെനയാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവ്രാജിനേക്കാള് മികച്ചൊരാളെ ആ സ്ഥാനത്തേക്ക് തങ്ങള്‍ക്ക് ലഭിക്കാനില്ല' സഹീര്‍ ഖാന് പറഞ്ഞു.
യുവിയുടെ പരിചയ സമ്പന്നത ടീമിന്റെ ബാറ്റിങ്ങ് ഓര്‍ഡറിനെ ശക്തിപ്പെടുത്തുമെന്നും താരം മാച്ച് വിന്നറാണെന്നും പറഞ്ഞ മുംബൈ നായകന് രോഹിത് ശര്‍മ സീസണില്‍ എല്ലാ മത്സരത്തിലും തനിക്ക് ഓപ്പണിങ്ങ് ഇറങ്ങാന്‍ കഴിയുമെന്നും വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.