ബാംഗ്ലൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ തോല്‍വികളില്‍ ഉഴലുകയായിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ ന
ടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരുറണ്സിനായിരുന്നു കോഹ്ലിയും സംഘവും വീഴ്ത്തിയത്. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ഥീവ് പട്ടേലിനാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മുന്‍നിര താരങ്ങളെ നഷ്ടമായപ്പോള്‍ 37 പന്തില്‍ 53 റണ്‍സ് നേടിയ പാര്ത്ഥിവാണ് കരയകറ്റിയത്. താരത്തിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 161 റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടിയത്. അവസാന നിമിഷം ചെന്നൈയ്ക്ക് ജയിക്കാന്‍ ഒരുപന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ വിജയ് ഠാക്കൂറിനെ റണ്‍ഔട്ടാക്കി ടീമിന് വിജയം നല്‍കിയത് പാര്‍ഥീവ് തന്നെയാണ്.
Also Read: 'ഇത് മഹി മാജിക്' നാല് ബാംഗ്ലൂര്‍ താരങ്ങളെ നിഷ്പ്രഭരാക്കി ധോണിയുടെ ഷോട്ട്
എന്നാല്‍ മത്സരത്തിനിടെ പാര്‍ത്ഥിവിന്റെ ബാറ്റിന്റെ ചൂട് സഹതാരം സ്റ്റോയിനിസിനും അറിയേണ്ടി വന്നു. ഡെയ്വന്‍ ബ്രാവോയെറിഞ്ഞ 16 ാം ഓവറിലായിരുന്നു സംഭവം. ഒന്നാമത്തെ പന്ത് നേരിട്ട പട്ടേല്‍ സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിക്കുകയായിരുന്നു. പന്ത് നേരെ പോയത് സ്റ്റോയിനിസിന്റെ നെഞ്ചിനുനേരെയും.
അപ്രതീക്ഷിതമായി വന്ന പന്ത് സ്റ്റോയിനിസ് കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഒരു റണ്‍ ഓടിയെടുത്ത പട്ടേല്‍ ഉടന്‍ തന്നെ സ്റ്റോയിനിസിന്റെ അടുത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ സംഘം എത്തി താരത്തെ പരിശോധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.