ഐഎസ്എൽ ഫുട്ബോൾ ഫൈനലിന് 8000ൽ താഴെ കാണികളെത്തിയപ്പോൾ പന്ത്രണ്ടായിരത്തിലധികം പേർ ധോണിയുടെയും സംഘത്തിന്റെയും ഞായറാഴ്ചത്തെ പരിശീലനം കാണാൻ മാത്രം എത്തിയെന്നാണ് കണക്ക്
News 18
Last Updated :
Share this:
ചെന്നൈ: ആലിംഗനം ചെയ്യാനെത്തിയ ആരാധകനെ വട്ടം ചുറ്റിച്ച് വീണ്ടും എം എസ് ധോണി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലനത്തിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. ആയിരക്കണക്കിന് പേരാണ് ചെപ്പോക്കിൽ ടീമിന്റെ പരിശീലനം കാണാനായി എത്തിയത്.
ചെപ്പോക്കിൽ സിഎസ് കെയുടെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകനെത്തിയത്. ഇതിന് മുമ്പ് ഓസ്ട്രേലിയക്കതിരായ ഏകദിനത്തിനിടയ്ക്കും ഗ്രൗണ്ടിലെത്തിയ ആരാധകന് പിടികൊടുക്കാതെ ധോണി പിന്നാലെ ഓടിച്ചിരുന്നു. ഐപിഎല്ലിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈക്ക് വലിയ പിന്തുണയാണ് ഇക്കുറിയും. ഐഎസ്എൽ ഫുട്ബോൾ ഫൈനലിന് 8000ൽ താഴെ കാണികളെത്തിയപ്പോൾ പന്ത്രണ്ടായിരത്തിലധികം പേർ ധോണിയുടെയും സംഘത്തിന്റെയും ഞായറാഴ്ചത്തെ പരിശീലനം കാണാൻ മാത്രം എത്തിയെന്നാണ് കണക്ക്.
ശനിയാഴ്ച വിൽപന തുടങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വാങ്ങാനായി വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ആരാധകരുടെ നീണ്ട നിരയാണ് സ്റ്റേഡിയത്തിന് സമീപമുണ്ടായിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.