• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

IPL 2019: റബാഡയും മോറിസും കീമോപോളും ചേർന്ന് ഹൈദരാബാദിനെ വീഴ്ത്തി; ഡൽഹിക്ക് തുടർച്ചയായ മൂന്നാം ജയം

മധ്യനിരയുടെ തകർച്ച സൺറൈസേഴ്സിന് തിരിച്ചടിയായി

news18
Updated: April 15, 2019, 7:19 AM IST
IPL 2019: റബാഡയും മോറിസും കീമോപോളും ചേർന്ന് ഹൈദരാബാദിനെ വീഴ്ത്തി; ഡൽഹിക്ക് തുടർച്ചയായ മൂന്നാം ജയം
ഡൽഹി ക്യാപ്പിറ്റൽസ് ടീം
news18
Updated: April 15, 2019, 7:19 AM IST
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡൽഹി ക്യാപ്പിറ്റൽസിന് തുടർച്ചയായ മൂന്നാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 39 റൺസിനാണ് ഡൽഹി തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കാഗിസോ റബാഡ, മൂന്ന് വിക്കറ്റ് വീതം നേടിയ കീമോ പോള്‍, ക്രിസ് മോറിസ് എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.

ഡേവിഡ് വാര്‍ണര്‍ 51 (47), ജോണി ബെയര്‍സ്‌റ്റോ 41(31) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയര്‍വക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ഒരാളും രണ്ടക്കം കണ്ടില്ല. കെയ്ന്‍ വില്യംസണ്‍ (3), റിക്കി ഭുയി (7), വിജയ് ശങ്കര്‍ (1), ദീപക് ഹൂഡ (3), റാഷിദ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ, കോളിന്‍ മണ്‍റോ 40 (24), ശ്രേയസ് അയ്യര്‍ 45 (40) എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. പൃഥ്വി ഷാ (4), ശിഖര്‍ ധവാന്‍ (7), ഋഷഭ് പന്ത് (23), ക്രിസ് മോറിസ് (4), കീമോ പോള്‍ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ തന്നെ പൃഥ്വി ഷായേയും ധവാനേയും ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് മണ്‍റോ- ശ്രേയസ് സഖ്യം നേടിയ 49 റണ്‍സാണ് ഡല്‍ഹിയെ കരകയറ്റിയത്.
First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626