'Uummaah..' ജഡേജയുടെ വണ്ടര്‍ ക്യാച്ചിന് റെയ്‌നയുടെ സ്‌നേഹ സമ്മാനം

ദീപക് ചാഹറിന്റെ പന്തില്‍ നിലംപറ്റെ വന്ന പന്ത് ജഡേജ മനോഹരമായ ഡൈവിങ്ങിലൂടെ കൈയ്യിലൊതുക്കുകയായിരുന്നു

News18 Malayalam
Updated: April 1, 2019, 8:48 AM IST
'Uummaah..' ജഡേജയുടെ വണ്ടര്‍ ക്യാച്ചിന് റെയ്‌നയുടെ സ്‌നേഹ സമ്മാനം
raina jadeja
  • Share this:
ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മൂന്നാം മത്സരവും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ ജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ പോരാട്ടം 167 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ബ്രാവോ എറിഞ്ഞ ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് രണ്ടു വിക്കറ്റുകളാണ് ഈ ഓവറില്‍ നഷ്ടമായത്. താരതമ്യേന ഭേദപ്പെട്ട സ്‌കോറിലേക്ക ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.

Also Read: വീണ്ടും ചെന്നൈ; രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് റണ്‍സ് ജയം 

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്നിങ്‌സിന്റെ രണ്ടാം ബോളില്‍ നായകന്‍ അജിങ്ക്യാ രഹാനയെ നഷ്ടമായതായിരുന്നു. ദീപക് ചാഹറിന്റെ പന്തില്‍ നിലംപറ്റെ വന്ന പന്ത് ജഡേജ മനോഹരമായ ഡൈവിങ്ങിലൂടെ കൈയ്യിലൊതുക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ രാജസ്ഥാന്‍ നായകന്‍ മടങ്ങിയപ്പോള്‍ ജഡേജയ്ക്ക് സമീപമുണ്ടായിരുന്ന റെയ്‌ന ജഡേജയ്ക്ക് ഉമ്മ നല്‍കിയായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്.

First published: April 1, 2019, 8:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading