ബംഗളൂരു: ഹോം ഗ്രൗണ്ടിൽ കിങ്സ് ഇലവൻ പഞ്ചാബിന് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കിങ്സ് ഇലവന് പഞ്ചാബിന് മുന്നിൽ 203 റൺസിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂർ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസ് നേടിയത്.
44 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിനെ 200 റണ്‍സ് കടത്തിയത്. ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ഇന്നിങ്സ്. സ്റ്റോയിന്‍സ് 34 പന്തില്‍ നിന്ന് 46 ഉം പാര്‍ഥിവ് പട്ടേല്‍ 24 പന്തില്‍ നിന്ന് 43 ഉം റണ്‍സെടുത്തു. ക്യാപ്ടൻ വിരാട് കോഹ്ലി 13 റൺസെടുത്ത് പുറത്തായി.
പഞ്ചാബിനായി ക്യാപ്റ്റൻ ആർ അശ്വിൻ, മുഹമ്മദ് ഷമി, മുരുഗൻ അശ്വിൻ, മുഹമ്മദ് ഷമി, ഹാർദസ് വിൽജോൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് ആർസിബി. പത്ത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബാംഗ്ലൂർ. പത്ത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.