ന്യൂഡല്‍ഹി: ആറു താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തില്‍ റിയാന്‍ പരാഗിന്റെ തോളിലേറി രാജസ്ഥാന് ഡല്‍ഹിയ്ക്കെതിരെ 116 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. ടീം നേടിയ 115 റണ്ണില്‍ 50 റണ്‍സും റിയാന്‍ പരാഗിന്റെ ബാറ്റില്‍ നിന്നായിരുന്നു. 49 പന്തുകള്‍ പിടിച്ച് നിന്ന പരാഗ് ഇന്നിങ്സിന്റെ അവസാന പന്തിലാണ് പുറത്തായത്.
റിയാന്‍ പരാഗിനു പുറമെ ലിവിങ്സ്റ്റണ് (14), ശ്രേയസ് ഗോപാല്‍ (12) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. നായകന് അജിങ്ക്യ രഹാനെ (2), സഞ്ജു സാംസണ് (5), മഹിപാല്‍ ലോമ്രര് (8),സ്റ്റുവര്‍ട് ബിന്നി (0), കൃഷ്ണപ്പ ഗൗതം (6), ഇഷ് സോധി (6) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്മായത്. വരുണ്‍ ആരോണ്‍ മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു.
Also Read: 'ധോണിയുടെ ശിഷ്യനാണല്ലേ' മിന്നല്‍ സ്റ്റംപിങ്ങുമായി പന്ത്; മുട്ടുകുത്തിച്ചത് ഗോപാലിനെ
ഡല്‍ഹിക്കായി ഇശാന്ത് ശര്‍മയും അമിത് മിശ്രയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. സഞ്ജുവിനെ പൃഥ്വി ഷാ റണ്‍ ഔട്ടാക്കുകയായിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഡല്‍ഹിയ്ക്ക് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താന്‍ കഴിയും. മറിച്ച് രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കഴിയൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.