• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2019: ജയ്പൂരിൽ ഗെയിലാട്ടം; സഞ്ജുവിനും പിള്ളേർക്കും ജയിക്കാൻ 185 റൺസ് വേണം

IPL 2019: ജയ്പൂരിൽ ഗെയിലാട്ടം; സഞ്ജുവിനും പിള്ളേർക്കും ജയിക്കാൻ 185 റൺസ് വേണം

47 പന്തിൽ 79 റൺസെടുത്ത ഗെയിലിന്റെയും 29 പന്തിൽ 46 റൺസെടുത്ത സർഫരാസ് ഖാന്റെയും മികവിൽ പഞ്ചാബ് 20 ഓവറിൽ 184 റൺസെടുത്തു

ക്രിസ് ഗെയിൽ

ക്രിസ് ഗെയിൽ

  • Last Updated :
  • Share this:
    ജയ്പൂര്‍: രാജസ്ഥാല്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയിലിന് അർധ സെഞ്ചുറി. 47 പന്തിൽ 79 റൺസെടുത്ത ഗെയിലിന്റെയും 29 പന്തിൽ 46 റൺസെടുത്ത സർഫരാസ് ഖാന്റെയും മികവിൽ പഞ്ചാബ് 20 ഓവറിൽ 184 റൺസെടുത്തു. ഗെയിലിനെ കൂടാതെ കെ.എല്‍ രാഹുൽ (4), മായങ്ക് അഗർവാൾ 22 (24), നിക്കോളസ് പൂറാൻ 12 (14) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. സർഫരാസ് ഖാനും അഞ്ച് റൺസെടുത്ത മൻദീപ് സിംഗും പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്സ് രണ്ടും കൃഷ്ണപ്പ ഗൗതവും ധവാൽ കുൽക്കർണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിന്റെ ഫലം ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. രാഹുല്‍ തിരികെ പവലിയനിലെത്തി. കുല്‍ക്കര്‍ണിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍. പിന്നീട് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ജയ്പൂർ സാക്ഷ്യം വഹിച്ചത്. നാലു സിക്സറും എട്ട് ബൗണ്ടറിയും പായിച്ച ഗെയിൽ ഐപിഎല്ലിൽ നാലായിരം റൺസും തികച്ചു.

    നേരത്തെ, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ടീമിലുള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങിയത്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്. ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, സ്മിത്ത്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ ഓവര്‍സീസ് താരങ്ങള്‍. ക്രിസ് ഗെയ്ല്‍, നികോളാസ് പുറന്‍, മുജീബ് റഹ്മാന്‍, സാം കുറന്‍ എന്നിവര്‍ പഞ്ചാബിലുണ്ട്.

    ടീം രാജസ്ഥാന്‍: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ശ്രേയാസ് ഗോപാല്‍, ജോഫ്രാ ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ്, ധവാല്‍ കുല്‍കര്‍ണി

    ടീം പഞ്ചാബ്: ക്രിസ് ഗെയ്ല്‍, ലോകേഷ് രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, നികോളസ് പുറന്‍, മന്‍ദീപ് സിങ്, സാം കുറന്‍, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുജീബ് റഹ്മാന്‍, അങ്കിത് രജ്പുത്.

    First published: