നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആർസിബിക്കെതിരെ രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം

  ആർസിബിക്കെതിരെ രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം

  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു

  Parthiv patel_rcb

  Parthiv patel_rcb

  • News18
  • Last Updated :
  • Share this:
   ജയ്പുർ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. 41 പന്തിൽ 67 റൺസെടുത്ത പാർഥിവ് പട്ടേലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ. മാർകസ് സ്റ്റോയ്നിസ് 31 റൺസെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 23 റൺസും എബിഡിവില്ലിയേഴ്സ് 13 റൺസെടുമെടുത്ത് പുറത്തായി. ഇംഗ്ലീഷ് താരം മൊയീൻ അലി 18 റൺസെടുത്ത് പുറത്താകാതെ നിന്നു.

   നാലോവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്ഥാനുവേണ്ടി ബൌളിംഗിൽ തിളങ്ങിയത്. ജോഫ്രാ ആർച്ചർ ഒരു വിക്കറ്റെടുത്തു.

   IPL 2019: സാം കുറാന് ഹാട്രിക്; ഡൽഹിയെ 14 റൺസിന് തകർത്ത് പഞ്ചാബ്

   ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസൺ രാജസ്ഥാൻ നിരയിൽ കളിക്കുന്നില്ല. ഐപിഎല്ലിലെ ഈ സീസണിൽ ഇതുവരെ ഒരു വിജയവും നേടാത്ത ടീമുകളാണ് രാജസ്ഥാനും ബാംഗ്ലൂരും.
   First published:
   )}