കൊല്‍ക്കത്ത: രാജസ്ഥാന് റോയല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ താരങ്ങളെ ആശങ്കയിലാഴ്ത്തി റസലിന്റെ ബൗണ്‍സര്‍. രാജസ്ഥാന് ഇന്നിങ്സിന്റെ പതിനാലാം ഓവറിലെ നാലാം പന്തിലായിരുന്നു രാജസ്ഥാന്താരം പരാഗിന്റെ തലയില്‍ ബൗണ്സറേല്ക്കുന്നത്. താരത്തിന്റെ ഹെല്‍മറ്റില്‍ പന്തുകൊണ്ടതോടെ താരങ്ങളെല്ലാം ആശങ്കയിലാവുകയും ചെയ്തു.
സര്‍ക്കിനുള്ളില്‍ നില്‍ക്കുകയായിരുന്ന കൊല്‍ക്കത്തന്‍ താരങ്ങളും പരാഗിന്റെ സഹതാരം ഗോപാലും ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങ് എന്ഡിലേക്കെത്തിയപ്പോഴേക്കും പരാഗ് ഹെല്‍മറ്റ് ഊരുകയും ചെയ്തു. ബൗണ്‍സറേറ്റ ആഘാതത്തില്‍ ഹെല്‍മറ്റിന് ചെറിയ തകരാര്‍ സംഭിച്ചതല്ലാതെ താരത്തിന് പരുക്കൊന്നും ഏറ്റിരുന്നില്ല.
Also read: കാര്‍ത്തിക്കിന്റെ പോരാട്ടം പാഴായി; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി
പിന്നീട് പുതിയ ഹെല്‍മറ്റുമായാണ് താരം മത്സരം പുനരാംരംഭിച്ചത്. കളിയില്‍ 31 പന്തില്‍ 47 റണ്‍സെടുത്ത പരാഗിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ രാജസ്ഥാന് മൂന്ന് വിക്കറ്റിന്റെ ജയവും സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നായകന് ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടിന്റെ (50 പന്തില്‍ പുറത്താകാതെ 96) പിന്‍ബലത്തിലായിരുന്നു കൊല്‍ക്കത്ത ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.