ന്യൂഡല്‍ഹി: ട്വീറ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഐപിഎല്‍ 2019. 60 മത്സരങ്ങളും കഴിഞ്ഞ് ഐപിഎല്‍ അവസാനിച്ചപ്പോഴേക്ക് 27 മില്ല്യണ്‍ ടീറ്റുകളാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. 2018 ലെ ഐപിഎല്ലിനെ അപേക്ഷിച്ച് 44 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ റീ ട്വീറ്റുകള്‍ നേടിയ താരം മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യയാണ്. ധോണി തന്റെ സുഹൃത്തും സഹോദരനുമാണെന്ന് പറഞ്ഞ് തങ്ങുടെ ചിത്രം പാണ്ഡ്യ ട്വീറ്റ് ചെയ്തിരുന്നു. ഇത് 16,000 തവണയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്.
ഞായറാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ലഭിച്ചത് മുംബൈ ഇന്ത്യന്‍സിനായിരുന്നു. ആകെ മെന്‍ഷന്‍ ചെയ്യപ്പെട്ടതിന്റെ 63 ശതമാനവും മുംബൈ ഇന്ത്യന്‍സിനെയായിരുന്നു. ചെന്നൈയ്ക്ക് ലഭിച്ചത് 37 ശതമാനവും.
സീസണില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടത് ചെന്നൈ സൂപ്പര്‍ കിങ്ങ്സായിരുന്നു. ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട താരം മഹേന്ദ്ര സിങ് ധോണിയാണ്. രണ്ടാം സ്ഥനാത്ത് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിയും. മൂന്നാമത് രോഹിത് ശര്‍മയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.