• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആ കളി ഇവിടെ വേണ്ട' മങ്കാദിങ് ശ്രമവുമായി അശ്വിന്‍; ക്രീസില്‍ നൃത്തം ചവിട്ടി ധവാന്റെ പ്രതികാരം

ക്രീസിനു പുറത്തിറങ്ങിയ നൃത്തം ചവിട്ടി ധവാന്റെ പ്രതികാരം

news18
Updated: April 21, 2019, 12:09 PM IST
'ആ കളി ഇവിടെ വേണ്ട' മങ്കാദിങ് ശ്രമവുമായി അശ്വിന്‍; ക്രീസില്‍ നൃത്തം ചവിട്ടി ധവാന്റെ പ്രതികാരം
dawan dance
  • News18
  • Last Updated: April 21, 2019, 12:09 PM IST IST
  • Share this:
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മങ്കാദിങ്ങിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ താരത്തിന്റെ നടപടി രൂക്ഷ വിമര്‍ശനത്തിന് വിധേമായിരുന്നു.

അതിന് പിന്നാലെ നിരവധി മത്സരങ്ങളില്‍ മങ്കാദിങ് വാണിങ്ങുമായി പല ബൗളര്‍മാരും കൈയ്യടി നേടിയിരുന്നു. കഴിഞ്ഞദിവസം ബാംഗ്ലൂര്‍ കൊല്‍ക്കത്ത മത്സരത്തില്‍ സുനില്‍ നരെയ്‌നും വിരാടും കോഹ്‌ലിയും തമ്മിലുള്ള നിമിഷങ്ങള്‍ ഗ്രൗണ്ടില്‍ ചിരിയുര്‍ത്തുകയും ചെയ്തു.

Also Read: പന്ത് എറിയാന്‍ മാത്രമല്ലെടാ മുണ്ട് മടക്കി കുത്തി ഇങ്ങനെ സിലമ്പാട്ടം ആടാനും അറിയം ഭാജിക്ക്

ഇന്നലെ പഞ്ചാബ് ഡല്‍ഹിയെ നേരിട്ടപ്പോഴും ഇത്തരമൊരു നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. അശ്വിന്‍ തന്നെയായിരുന്നു ഇത്തവണയും ബൗളറുടെ റോളില്‍. 13 ാം ഓവറിലെ മൂന്നാം പന്ത്   എറിയാനെത്തിയ ആശ്വിന്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ധവാനെ നോക്കുകയായിരുന്നു. താരം ക്രിസില്‍ ഉള്ളതിനാല്‍ പന്തെറിയാനായി മടങ്ങുകയും ചെയ്തു.

ഇതോടെ ക്രീസില്‍ മുട്ടുകുത്തിയിരുന്ന ധവാന്‍ അടുത്ത പന്തെറിയാന്‍ താരം എത്തിയപ്പോള്‍ ബാറ്റ് ക്രീസില്‍ കുത്തി ക്രീസിനു പുറത്തിറങ്ങിയ നൃത്തം ചവിട്ടിയാണ് പ്രതികരിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍