HOME /NEWS /Sports / IPL 2019: തച്ചുടച്ച് ബെയർസ്റ്റോവും വാർണറും; കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

IPL 2019: തച്ചുടച്ച് ബെയർസ്റ്റോവും വാർണറും; കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

Warner-bairstow

Warner-bairstow

IPL 2019: 43 പന്തിൽ പുറത്താകാതെ 80 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോവും 38 പന്തിൽ 67 റൺസെടുത്ത വാർണറുമാണ് ജയം എളുപ്പമാക്കിയത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഹൈദരാബാദ്: ഹോം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഐപിഎല്ലിന്‍റെ ഹൈദരാബാദിന്‍റെ കുതിപ്പ്. ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തകർത്തടിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചു. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്‍റെ വിജയലക്ഷ്യവും ഒമ്പത് വിക്കറ്റും 30 പന്തും ശേഷിക്കെ അനായാസമായാണ് ഹൈദരാബാദ് മറികടന്നത്. 43 പന്തിൽ പുറത്താകാതെ 80 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോവും 38 പന്തിൽ 67 റൺസെടുത്ത വാർണറുമാണ് ജയം എളുപ്പമാക്കിയത്. കൊൽക്കത്തയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.

    'വാട്ട് എ ത്രോ മാന്‍' പൃഥ്വിയെ വീഴ്ത്തിയ മന്‍ദീപിന്റെ അത്ഭുത പ്രകടനം

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 51 റൺസെടുത്ത ക്രിസ് ലിൻ ആണ് ടോപ് സ്കോറർ. ആന്ദ്രെ റസൽ 15 ഉം ദിനേശ് കാർത്തിക് 6 ഉം റൺസെടുത്ത് പുറത്തായി. ജയത്തോടെ ഹൈദരാബാദ് ഒമ്പത് മത്സരങ്ങളിൽ 10 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്തെത്തി.

    First published:

    Tags: Hyderabad, Ipl 2019, SRH Thrash KKR, SRH vs KKR, ഐപിഎൽ 2019, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡേവിഡ് വാർണർ, സൺറൈസേഴ്സ് ഹൈദരാബാദ്