'പുലിമടയില്‍ സിംഹക്കുട്ടി'; കോഹ്‌ലിയെ കാണാന്‍ ബാംഗ്ലൂര്‍ ക്യാമ്പില്‍ 'ഇന്ത്യന്‍ നായകന്‍'

ISL 2019: ഛേത്രിയെ സ്വീകരിച്ച കോഹ്‌ലി നായകനെ ടീമിലെ വിദേശ താരങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു

news18
Updated: March 20, 2019, 5:28 PM IST
'പുലിമടയില്‍ സിംഹക്കുട്ടി'; കോഹ്‌ലിയെ കാണാന്‍ ബാംഗ്ലൂര്‍ ക്യാമ്പില്‍ 'ഇന്ത്യന്‍ നായകന്‍'
kohli chethri
  • News18
  • Last Updated: March 20, 2019, 5:28 PM IST
  • Share this:
ബെംഗളൂരു: ഓസീസുമായുള്ള ഏകദിന പരമ്പര കഴിഞ്ഞതോടെ ഇന്ത്യന്‍ താരങ്ങളെല്ലാ ഐപിഎല്‍ പരിശീലന ക്യാമ്പില്‍ എത്തിക്കഴിഞ്ഞു. ലോകകപ്പിനു മുന്നേയുള്ള ടൂര്‍ണ്ണമെന്റ് എന്നതിനാല്‍ തന്നെ താരങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് 12 ാം സീസണെ നോക്കി കാണുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചഞ്ചേഴ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സംഘവും പരിശീലനം നടത്തുന്നതിനിടെ ഒരു അപ്രതീക്ഷിത അതിഥിയാണ് ടീം അംഗങ്ങളെ കാണാനായി എത്തിയത്.

ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയുടെയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും നായകനായ സുനില്‍ ഛേത്രിയാണ് വിരാടിനും സംഘത്തിനും വിജയാശംസയുമായി മൈതാനത്ത് എത്തിയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിയ ഛേത്രിയെ സ്വീകരിച്ച കോഹ്‌ലി നായകനെ ടീമിലെ വിദേശ താരങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

Also Read: സല്യൂട്ട് ബ്രോസ്; പുല്‍വാമയില്‍ വീരമൃത്യുവരിച്ച പഞ്ചാബിലെ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷവുമായി കിങ്‌സ് ഇലവന്‍ 
View this post on Instagram
 

@chetri_sunil11 today with @royalchallengersbangalore team at Chinnaswamy ! 😄❤️


A post shared by BleedKohlism2.0🔵 (@bleedingkohlism) on


പിന്നീട് ടീം അംഗങ്ങളുമായി സംസാരിച്ച ഛേത്രി വിജയാശംസകള്‍ നേരുകയും ബാംഗ്രൂര്‍ താരങ്ങളുടെ പരിശീലനം വീക്ഷിക്കുകയും ചെയ്തു. തനിക്കൊപ്പം ബാറ്റുമായി നില്‍ക്കുന്ന ഫുട്‌ബോള്‍ ടീം നായകന്റെ ചിത്രം കോഹ്‌ലി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

23 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് കന്നി കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂരിന്റെ ആദ്യ മത്സരം.

First published: March 20, 2019, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading